Thursday, December 8, 2022
HomeGulfഹമദ് മെഡിക്കൽ കോർപ്പറേഷന്റെ നെസ്മാക് കസ്റ്റമർ സർവീസ് ഹെൽപ്പ് ലൈൻ 24 മണിക്കൂറും സജ്ജം

ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ നെസ്മാക് കസ്റ്റമർ സർവീസ് ഹെൽപ്പ് ലൈൻ 24 മണിക്കൂറും സജ്ജം

ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ നെസ്മാക് കസ്റ്റമർ സർവീസ് ഹെൽപ്പ് ലൈൻ ഇനി മുതൽ 24 മണിക്കൂറും സജ്ജം. ആഴ്ചയിൽ ഏഴ് ദിവസവും സേവനം ലഭ്യമാകും. രോഗികൾക്ക് 16060 നെസ്മാക് കസ്റ്റമർ സർവീസ് ഹെൽപ്പ് ലൈനിൽ ഏത് സമയത്തും ഉപഭോക്തൃ സേവന സഹായം തേടാവുന്നതാണ്.

കൂടാതെ അറബി, ഇംഗ്ലീഷ്, ഉറുദു, മലയാളം തുടങ്ങി നിരവധി ഭാഷാ ഓപ്ഷനുകളും രോഗികൾക്കായി ഉപഭോക്തൃ സേവന ടീം ലഭ്യമാക്കിയിട്ടുണ്ട്.

അപ്പോയിന്റ്മെന്റ് പരിശോധിക്കൽ, പുനഃക്രമീകരിക്കൽ അല്ലെങ്കിൽ റദ്ദാക്കൽ, ഫീഡ്‌ബാക്ക് സമർപ്പിക്കൽ, മൈ ഹെൽത്ത് പേഷ്യന്റ് പോർട്ടലുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ, HMC സേവനങ്ങളെക്കുറിച്ചുള്ള പൊതുവായ അന്വേഷണങ്ങൾ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.

Most Popular