ഹയ്യ കാർഡ് ഉടമകൾ അതിഥികളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശം

ദോഹ∙ ഖത്തറിലെ ഹയാ കാർഡ് ഉടമകൾ റജിസ്റ്റർ ചെയ്തിരിക്കുന്ന അതിഥികളുടെ വിവരങ്ങൾ പുതുക്കണം. അതിഥികളുടെ പേര്, പാസ്‌പോർട്ട് വിവരങ്ങൾ, എത്തുമ്പോൾ താമസിക്കുന്ന മേൽവിലാസം (ഹോട്ടൽ അല്ലെങ്കിൽ വീട്), ആതിഥേയരുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ എത്തുന്നതിന് മുൻപായി വീണ്ടും റജിസ്റ്റർ ചെയ്യണം.

ലോകകപ്പിനായി സന്ദർശകർക്ക് രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പമാക്കാനാണ് ഫാൻ ഐഡി അഥവാ ഹയാ കാർഡുകൾ നിർബന്ധമാക്കിയത്. വിദേശത്തുള്ള ഹയാ കാർഡ് ഉടമകൾക്ക് സുഹൃത്തുക്കളോ ബന്ധുക്കളോ ആയ 3 പേരെ കൂടി ഒപ്പം കൂട്ടാനുള്ള ഹയാ വിത്ത് മീ ഓപ്ഷൻ ഇപ്പോഴും പ്രാബല്യത്തിലുണ്ട്.

ഹയ്യ കാർഡിന്റെ സാധുത നീട്ടിയതായി ആഭ്യന്തര മന്ത്രാലയം (MoI) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു, അതിലൂടെ രാജ്യത്തിന് പുറത്ത് നിന്നുള്ള ഉടമകൾക്ക് 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാം.