Sunday, December 4, 2022
HomeGulfഹയ്യ കാർഡ് ഉടമകൾക്ക് നാളെ മുതൽ സൗജന്യ യാത്ര

ഹയ്യ കാർഡ് ഉടമകൾക്ക് നാളെ മുതൽ സൗജന്യ യാത്ര

ദോഹ∙ഹയ്യ കാർഡ് ഉടമകൾക്ക് നാളെ മുതൽ സൗജന്യ യാത്ര. ദോഹ മെട്രോ, ലുസെയ്ൽ ട്രാമുകളിൽ ഡിസംബർ 23 വരെയാണ് സൗജന്യ യാത്ര. തിരക്ക് കുറയ്ക്കുന്നതിനായി 9 മെട്രോ സ്‌റ്റേഷനുകളിലായി 35 എൻട്രി, എക്‌സിറ്റ് ഗേറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

ലോകകപ്പ് സ്റ്റേഡിയങ്ങൾ, ആരാധകർക്കായുള്ള വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന സ്റ്റേഷനുകളിലെ തിരക്കു നിയന്ത്രിക്കാനാണ് ഗേറ്റുകൾ. ലോകകപ്പിനിടെ 110 ട്രെയിനുകൾ സർവീസ് നടത്തും. പ്രതിദിനം എട്ട് മുതൽ പത്ത് ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 21 മണിക്കൂർ ദോഹ മെട്രോ സർവീസ് നടത്തുമെന്ന് ഖത്തർ റെയിൽ പ്രഖ്യാപിച്ചിരുന്നു.

Most Popular