Monday, September 26, 2022
HomeGulfഫിഫ ലോകകപ്പ് ഖത്തറില്‍ പങ്കെടുക്കുന്ന ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ച് യുഎഇ

ഫിഫ ലോകകപ്പ് ഖത്തറില്‍ പങ്കെടുക്കുന്ന ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ച് യുഎഇ

ദോഹ: ഫിഫ ലോകകപ്പ് ഖത്തറില്‍ പങ്കെടുക്കുന്ന ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ച് യുഎഇ. എല്ലാ ഹയ്യ കാര്‍ഡ് ഉടമകള്‍ക്കും വിസ ഇഷ്യു ചെയ്ത തീയതി മുതല്‍ 90 ദിവസത്തേക്ക് യുഎഇയില്‍ പ്രവേശിക്കാനും താമസിക്കാനും കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഈ കാലയളവിന് ശേഷം വേണമെങ്കില്‍ വിസ 90 ദിവസത്തേക്ക് കൂടി നീട്ടാന്‍ കഴിയുമെന്നും യുഎഇ സര്‍ക്കാര്‍ മീഡിയ ഓഫീസ് ട്വിറ്ററില്‍ അറിയിച്ചു. 100 യു.എ.ഇ. ദിര്‍ഹമാണ് വിസക്കായി ഇടാക്കുക.

വിസ അപേക്ഷകള്‍ 2022 നവംബര്‍ 1-മുതല്‍ www.icp.gov.ae എന്ന വെബ്സൈറ്റ് വഴി സ്വീകരിച്ചു തുടങ്ങും. അതേസമയം, വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശനം ഒഴിവാക്കിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഹയ്യാ കാര്‍ഡ് ഇല്ലാതെതന്നെ പ്രവേശനം അനുവദിക്കും.

Most Popular