ഹയ്യാകാർഡിൽ ഖത്തറിൽ എത്തിയവർ ശ്രദ്ധിക്കുക

ദോഹ: ഹയ്യാകാർഡിൽ ഖത്തറിൽ എത്തിയവർ 2023 ജനുവരി 23 നകം രാജ്യം വിടണം . രാജ്യത്ത് താമസിക്കുന്നതിനുള്ള അവസാന ദിവസം 2023 ജനുവരി 23 ആണെന്നും ഈ കാലാവധി ദീർഘിപ്പിക്കാനോ മറ്റെന്തെങ്കിലും വിസകളിലേക്ക് മാറാനോ സാധ്യതയില്ലാത്തതിനാൽ നിലവിൽ ഹയാ കാർഡിൽ രാജ്യത്ത് ഉള്ളവർ എത്രയും പെട്ടെന്ന് തിരിച്ചു പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് ട്രാവൽ വൃത്തങ്ങൾ നിർദ്ദേശിച്ചു. ജനുവരി 23ന് ശേഷവും രാജ്യം വിടാത്തവർക്ക് കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടി വന്നേക്കും.