Friday, October 7, 2022
HomeGulfഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് ജനുവരി 23 വരെ ഖത്തറില്‍ തുടരാം

ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് ജനുവരി 23 വരെ ഖത്തറില്‍ തുടരാം

ദോഹ: ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് ജനുവരി 23 വരെ ഖത്തറില്‍ തുടരാം. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഒന്നിലധികം എന്‍ട്രികള്‍ക്കും എക്‌സിറ്റുകള്‍ക്കും ഹയ്യ കാര്‍ഡ് ഉപയോഗിക്കാൻ സാധിക്കും.

ഹയ്യ കാർഡ് ഉടമകൾക്ക് ഒരു ഹയ്യ കാർഡിൽ 3 പേരെ വരെ ലിങ്ക് ചെയ്ത് ഖത്തറിലേക്ക് കൊണ്ട് വരാൻ ആകുന്ന 1+3 നയം ലോകകപ്പ് സംഘാടകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ഒരാൾക്കുള്ള എൻട്രി ഫീസ് 500 ഖത്തർ റിയാലായി നിശ്ചയിച്ചു. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഫീസ് ആവശ്യമില്ല.

2023 ജനുവരി 23-ന് ശേഷം രാജ്യം വിടാത്ത ഹയ്യ കാര്‍ഡ് ഉടമകള്‍ നിയമനടപടികള്‍ക്ക് വിധേയരാകേണ്ടിവരും. ഇതുവരെ 2.45 ദശലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയതിയാി ഫിഫ നേരത്തെ അറിയിച്ചിരുന്നു. അതേസമയം ലോകകപ്പ് ടിക്കറ്റിനൊപ്പം ഹയ്യ കാര്‍ഡ് ഉളളവര്‍ക്കാണ് ലോകകപ്പ് സ്‌റ്റേഡിയങ്ങളിലേക്ക് പ്രവേശനം അനുവദിക്കകയുള്ളു. 260,000 ഹയ്യ കാര്‍ഡുകളാണ് ഇതുവരെ നല്‍കിയത്.

അതേസമയം നവംബർ ഒന്നുമുതൽ സന്ദർശക വിസക്കാർക്ക് താത്കാലിക വിലക്ക് ഖത്തർ ഏർപ്പെടുത്തിയിട്ടുണ്ട്.

Most Popular