Thursday, December 8, 2022
HomeGulfലോകകപ്പിന് ഐക്യദാർഢ്യവുമായി ഹേ ഹയ്യ ഗാനം

ലോകകപ്പിന് ഐക്യദാർഢ്യവുമായി ഹേ ഹയ്യ ഗാനം

ദോഹ: ലോകകപ്പിന് ഐക്യദാർഢ്യവുമായി ഹേ ഹയ്യ ഗാനം. ഖത്തര്‍ മലയാളിയും സംഗീതജ്ഞനുമായ ജെ.എസ് ശ്യാം ആണ് ഖത്തറിലും നാട്ടിലുമുള്ള സുഹൃത്തുക്കളുമായി ചേര്‍ന്ന് ഹേ ഹയ്യ എന്ന ഗാനം പുറത്തിറക്കിയിരിക്കുന്നത്.

വി.പി.ശ്രീകാന്ത് നായര്‍ എഴുതിയ വരികള്‍ക്കു സംഗീതം നല്‍കിയത് ശ്യാം ആണ്. പാട്ട് ആലപിച്ചിരിക്കുന്നത് ഗായിക സയനോരയും ശ്യാമും ചേര്‍ന്നാണ്. അല്‍ ഷഖൗര്‍ ടീമിലെ ഗായകരാണ് കോറസ് പാടിയിരിക്കുന്നത്. ബൈജു രവീന്ദ്രന്‍ (റിഥം പ്രോഗ്രാമിങ്), സൈജു രവീന്ദ്രന്‍ (മിക്‌സ് ആന്‍ഡ് മാസ്റ്റര്‍), ശ്രീകുമാര്‍, ജെ.എസ് ശ്യാം (ഡിഒപി), രാജീവ് വാര്യര്‍ (കട്ട്‌സ്) എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Most Popular