Tuesday, November 30, 2021
HomeGulfഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും വാർഷിക ശമ്പളവർദ്ധനവ് നിർത്തലാക്കി ഖത്തർ

ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും വാർഷിക ശമ്പളവർദ്ധനവ് നിർത്തലാക്കി ഖത്തർ

ദോഹ : ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും വാർഷിക ശമ്പളവർദ്ധനവ് നിർത്തലാക്കി ഖത്തർ. ഹമദ് മെഡിക്കൽ കോർപറേഷന്റെ പോളിസി പ്രകാരം നൽകിയിരുന്ന വേതന വർധനവാണ് നിർത്തലാക്കിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും തീരുമാനം ബാധകമായിരിക്കും. പുതിയ തീരുമാനത്തിനെതിരെ വൻ പ്രതിഷേധമാണ് പല ഭാഗങ്ങളിൽ നിന്നും ഉയരുന്നത്. 2021 ഏപ്രിൽ മുതൽ പുതിയ നിയമം ബാധകമാണെന്നും, ഏപ്രിൽ മുതൽ ലഭിച്ചിരുന്ന അധിക തുക തിരിച്ച് ഈടാക്കുമെന്നും മെയിലിലൂടെയാണ് അധികൃതർ അറിയിച്ചത്.

ഏപ്രിൽ മുതൽ ലഭിച്ചിരുന്ന അധിക തുക തിരിച്ച് ഈടാക്കുമെന്നും മെയിലിൽ പറയുന്നു. ഇതോടെ കേവലം 800 റിയാലിന്റെ വർദ്ധനവ് മാത്രമാണ് ഡോക്ടർമാർക്ക് ലഭിക്കുക. കോവിഡ് കാലത്തെ അധികസമ്മർദ്ദം കൂടി കണക്കിലെടുത്ത് ഉത്തരവ് പിൻവലിക്കണമെന്ന് ആരോഗ്യമന്ത്രാലയത്തോട് അപേക്ഷിക്കാൻ ഒരുങ്ങുകയാണ് ഡോക്ടർമാരും മറ്റു ജീവനക്കാരും.

Most Popular