ദോഹ: പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി. ഹൃദയാഘാതമായിരുന്നു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി തെക്കുമ്പാട് കുട്ടുവന്‍ വീട്ടില്‍ അബ്ദുള്‍സമദ് ( 70) ആണ് മരിച്ചത്. ദോഹ സൂഖ് വാഖിഫില്‍ അല്‍ റഈസ് പെര്‍ഫ്യൂം ഷോപ്പ് നടത്തിവരികയായിരുന്നു ഇദ്ദേഹം. 40 വര്‍ഷത്തോളമായി ഖത്തറില്‍ പ്രവാസിയായ ഇദ്ദേഹം നേരത്തെ ബ്ലൂസലൂണില് ജോലി ചെയ്തിരുന്നു.