റിയാദ്: മലയാളി യുവാവ് സൗദിയിൽ മരിച്ചു. ഡ്രൈവിങിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. കൊല്ലം ആയൂര്‍ സ്വദേശി സുനീര്‍ വട്ടത്തില്‍ ആണ് മരിച്ചത്. പതിനഞ്ച് വർഷത്തോളമായി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: അഹമദ് കുഞ്ഞ്, മാതാവ്: റൂഹലത്തു ബീവി, ഭാര്യ: ഫൗസിയ, മക്കള്‍: അക്ബര്‍ ഷാ, ആദില്‍ ഷാ.