മസ്കത്ത്: ഒമാനിൽ വെള്ളക്കെട്ടിൽ കുടുങ്ങി പ്രവാസി മരിച്ചു. മത്ര വിലായത്തിലെ ജിബ്രൂഹ് പ്രദേശത്ത് രൂപപ്പെട്ട വെള്ളക്കെട്ടില്‍ കുടുങ്ങിയ പ്രവാസിയാണ് മരിച്ചത്. വെള്ളക്കെട്ടില്‍ വാഹനത്തിനുള്ളില്‍ അകപ്പെട്ട രണ്ട് പേരില്‍ ഒരാളാണ് മരിച്ചത്. വെള്ളക്കെട്ടിനെത്തുടർന്ന് വാഹനത്തിൽ കുടുങ്ങിയ ആളുകൾക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഒരാളുടെ ആരോഗ്യനില മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മസ്കത്ത് ഗവര്‍ണറേറ്റിലുണ്ടായ കനത്ത മഴ മൂലം മത്ര സൂഖിലും വെള്ളം കയറി.