Saturday, August 13, 2022
HomeGulfകനത്ത മഴ; സൗദിയിലെ നജ്‌റാനില്‍ അഞ്ചുപേര്‍ മുങ്ങി മരിച്ചു

കനത്ത മഴ; സൗദിയിലെ നജ്‌റാനില്‍ അഞ്ചുപേര്‍ മുങ്ങി മരിച്ചു

സൗദി: കനത്ത മഴയെത്തുടർന്ന് സൗദിയിലെ നജ്‌റാനില്‍ അഞ്ചുപേര്‍ മുങ്ങി മരിച്ചു. മരിച്ചവരിൽ മൂന്ന് സഹോദരങ്ങളും ഉൾപ്പെടും.

നജ്‌റാനിലെ അല്‍റബ്ഹ ഗ്രാമത്തില്‍ മഴ മൂലം രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണാണ് മൂന്നു സഹോദരങ്ങള്‍ മരിച്ചത്. അപകടത്തില്‍പ്പെട്ട മൂത്ത സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ടു കുട്ടികളും മുങ്ങി മരിക്കുകയായിരുന്നു. വാദി സ്വിഖിയില്‍ ഒരു യുവാവും മുങ്ങി മരിച്ചു.

Most Popular