Friday, December 2, 2022
HomeGulfയുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ

ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. ദുബൈ, ഷാര്‍ജ, അബുദാബി, അജ്‍മാന്‍, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലെല്ലാം മഴ പെയ്തതായാണ് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഓറഞ്ച്, യെല്ലോ അലെര്‍ട്ടുകളും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

ദുബൈ, ഷാര്‍ജ അന്താരാഷ്‍ട്ര വിമാനത്താവളം, അജ്‍മാന്‍, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലെല്ലാം മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ദുബൈയിലും അജ്‍മാനിലും ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് .

Most Popular