അബുദാബി: യുഎഇയില്‍ ശക്തമായ മഴ ലഭിച്ചു.
പല സ്ഥലങ്ങളിലും ശക്തമായ ഇടിമിന്നലും ആലിപ്പഴ വര്‍ഷവുമുണ്ടായി.
യുഎഇയുടെ കിഴക്കന്‍ പ്രദേശങ്ങളിലാണ് ചൊവ്വാഴ്ച പ്രധാനമായും കനത്ത മഴ ലഭിച്ചത്.
അല്‍ ഐന്‍ മരുഭൂമിക്ക് പുറമെ, അല്‍ ഹിലി, മസാകിന്‍, അല്‍ ശിക്ല എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്തു.
ഉഷ്ണകാലത്ത് രാജ്യത്ത് ലഭിച്ച മഴയുടെ കാരണം ക്ലൗഡ് സീഡിങ് ആണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.