Wednesday, January 19, 2022
HomeGulfയാത്രക്കാർ ഫ്ലൈറ്റ് പുറപ്പെടുന്നതിന് 3 മണിക്കൂർ മുൻപെങ്കിലും എത്തിച്ചേരണമെന്ന് ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ

യാത്രക്കാർ ഫ്ലൈറ്റ് പുറപ്പെടുന്നതിന് 3 മണിക്കൂർ മുൻപെങ്കിലും എത്തിച്ചേരണമെന്ന് ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ

ദോഹ: രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഫ്ലൈറ്റ് പുറപ്പെടുന്നതിന് 3 മണിക്കൂർ മുൻപെങ്കിലും യാത്രക്കാർ എത്തിച്ചേരണമെന്ന് ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു. യാത്രക്കായുള്ള സുരക്ഷാ മുൻകരുതലുകൾ പാലിക്കണം. “പനി, വരണ്ട ചുമ, ശ്വാസതടസ്സം, മണമോ രുചിയോ കുറയൽ, ഇ ലക്ഷണങ്ങളിൽ ഏതെങ്കിലും കാണിക്കുന്നുണ്ടെങ്കിൽ എയർപോർട്ടിലേക്ക് യാത്ര ചെയ്യരുതെന്നും നിർദേശമുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ (MoPH) ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശത്തെ അടിസ്ഥാനമാക്കിയുള്ളതാണ് മുൻകരുതൽ നടപടികൾ എന്നും അധികൃതർ അറിയിച്ചു. എല്ലാ ഓപ്പറേഷൻ ഗേറ്റുകളിലും (നോർത്ത് നോഡ് D3 & E3), ടെർമിനലിലുടനീളവും തെർമൽ സ്ക്രീനിംഗ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്ന മെഡിക്കൽ ക്ലിനിക്കും ഇവിടെ സജ്ജമായിരിക്കും. നിലവിലെ സാഹചര്യം കണക്കിലെടുത്ത് എയർപോർട്ട് ജീവനക്കാർക്ക് അധിക പരിശീലനം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Most Popular