റമദാനില്‍ പ്രഭ പരത്തുന്ന പാനീസ് വിളക്കുകള്‍ക്ക് നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട്

Ramadan History fanoos

റമദാനില്‍ ഓരോ നാട്ടിലും അവരുടെതായ ചില ആചാരങ്ങളും പരമ്പരാഗത രീതികളുമുണ്ടാവും. അവയ്ക്ക് ഓരോന്നിനും പതിറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് നീളുന്ന കഥകള്‍ പറയാനുണ്ടാവും.

ഖത്തറില്‍ മാത്രമല്ല മിഡില്‍ ഈസ്റ്റില്‍ മുഴുവന്‍ കണ്ടുവരുന്ന ഒരു റമദാന്‍ ആചാരമാണ് ഫാനൂസ് എന്ന് അറബിയില്‍ വിളിക്കുന്ന വര്‍ണവിളക്കുകള്‍. വ്രതമാസത്തിന് തുടക്കമായാല്‍ വീടുകളിലും ഹോട്ടലുകളിലും ചന്തകളിലുമൊക്കെ ഇവ പ്രഭ പരത്തും.

Ramadan Lantern history

അവയില്‍ ചിലത് റമദാന് ഒരു ആഘോഷച്ചുവ നല്‍കുന്ന അലങ്കാരങ്ങള്‍ മാത്രമായിരിക്കും. മറ്റു ചിലതില്‍ ചുറ്റും സൗരഭ്യം പരത്തുന്ന എണ്ണയോ മെഴുകുതിരിയോ കത്തുന്നുണ്ടാവും. അവ ചുറ്റുമുള്ള ചുവരുകളില്‍ വര്‍ണരാജികള്‍ തീര്‍ക്കും. വിവിധ രൂപത്തിലും വലുപ്പത്തിലും വിപണിയിലെത്തുന്ന പാനീസ് വിളക്കുകള്‍ റമദാനില്‍ ചൂടപ്പം പോലെയാണ് വിറ്റുപോവുന്നത്.

ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈജിപ്തിലാണ് റമദാനില്‍ പാനീസ് വിളക്കുകള്‍ കത്തിക്കുന്ന ആചാരത്തിന് തുടക്കമിട്ടതെന്നാണു കരുതുന്നത്. വീടുകളിലും തെരുവുകളിലും വെളിച്ചത്തിനായി ആളുകള്‍ എണ്ണ വിളക്കിനെ ആശ്രയിച്ചിരുന്ന കാലം. 968 എഡിയിലെ റമദാന്‍ ആദ്യ ദിനത്തിലെ സായാഹ്നത്തില്‍ ഖലീഫ അല്‍ മുഇസ്സുദ്ദീന്‍ അല്ലാഹ് ഈജിപ്തിലെത്തി. തെരുവ് മുഴുവന്‍ വെളിച്ചത്തില്‍ മുങ്ങിനില്‍ക്കും വിധം ഖലീഫ വരുന്ന വഴിയില്‍ മുഴുവന്‍ വിളക്കുകള്‍ കത്തിച്ച് വെക്കാന്‍ സൈന്യാധിപന്‍ ജൗഹര്‍ അല്‍ സിഖിലി ഉത്തരവിട്ടു.

ramadan fanoos

അന്ന് മുതലാണ് ഈജിപ്തിലും തുടര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ മുഴുവന്‍ റമദാന്റെ സാംസ്‌കാരിക ചിഹ്നമായി പാനീസുകള്‍ മാറിയതത്രെ. ഗള്‍ഫ് നാടുകളില്‍ നിന്ന് മടങ്ങുന്ന പല പ്രവാസികളും ഈ പാരമ്പര്യം കടമെടുത്ത് പാനീസ് വിളക്കുകള്‍ നാട്ടിലെ വീടിന്റെ ഉമ്മറങ്ങളില്‍ തൂക്കിയിടാറുണ്ട്.

When it comes to Ramadan, every country has its own unique traditions based on its culture and heritage, but one common tradition you will find all over Qatar and the rest of the Middle East is the use of colourful lanterns or ‘fanoos’ in Arabic.