Tuesday, May 24, 2022
HomeGulfവളണ്ടിയർ സേവനമനുഷ്ഠിച്ചവരെ ആദരിച്ചു

വളണ്ടിയർ സേവനമനുഷ്ഠിച്ചവരെ ആദരിച്ചു

ദോഹ : റമദാൻ മാസത്തോടനുബന്ധിച്ച് ഖത്തറിന്റെ മുക്കിലും മൂലയിലും പ്രയാസപ്പെടുന്ന ആളുകൾക്ക് റമദാനിലെ മുഴുവൻ ദിവസങ്ങളിലും ഇഫ്താർ ഭക്ഷണം എത്തിക്കുന്നതിൽ സേവന നിരതരായിരുന്ന സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോണിലെ വളണ്ടിയർമാരെ പ്രത്യേക ചടങ്ങിൽ വെച്ച് ആദരിച്ചു.

റമദാനിലെ മുപ്പത് ദിവസങ്ങളിലും, പെരുന്നാൾ ദിനത്തിലുമായി ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തിൽ പരം ഭക്ഷണ കിറ്റുകളാണ് 54 കർമ്മ നിരതരായ സന്നദ്ധ സേവകരിലൂടെ സി.ഐ.സി. റയ്യാൻ സോൺ വഴി വിതരണം ചെയ്തത്.

സി.ഐ.സി. ആക്റ്റിംഗ് പ്രസിഡന്റ് യാസിർ ഇ. ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ റയ്യാൻ സോണൽ പ്രസിഡന്റ് മുഹമ്മദ് അലി ശാന്തപുരം സ്ലാഘനീയമായ പ്രവർത്തനം കാഴ്ചവെച്ച വളണ്ടിയർമാരെ അനുമോദിച്ചു സംസാരിച്ചു. സോണൽ സംഘടനാ സെക്രട്ടറി അബ്ദുൽ ജലീൽ എം എം അധ്യക്ഷത വഹിച്ചു. സി.ഐ.സി. കേന്ദ്ര ജനസേവന വിഭാഗം ആക്റ്റിംഗ് അധ്യക്ഷൻ നൂറുദ്ധീൻ കെ.വി. ദോഹ സോൺ ജനസേവന വിഭാഗം അധ്യക്ഷൻ അഷ്‌കർ അലി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പി.സി. റഫീഖിന്റെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയിൽ വളണ്ടിയർ ക്യാപ്റ്റൻ മുഹമ്മദ് റഫീഖ് സ്വാഗതവും സോണൽ ജനറൽ സെക്രട്ടറി ഷിബിലി നന്ദിയും പ്രകാശിപ്പിച്ചു. സോണൽ ഭാരവാഹികളായ ഹാരിസ് കെ, മുഹമ്മദ് റഫീഖ് തങ്ങൾ, അബ്ദുൽ റഹിമാൻ കാവിൽ എന്നിവർ സംബന്ധിച്ചു. റയ്യാൻ സോണൽ ജനസേവനവിഭാഗം അധ്യക്ഷൻ സിദ്ദിഖ് വേങ്ങര, ഉപാധ്യക്ഷൻ താഹിർ വളാഞ്ചേരി എന്നിവർ ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകി. വളണ്ടിയർമാർ ഈ കാലയളവിൽ തങ്ങൾക്കുണ്ടായ ഊഷ്മളമായ അനുഭവങ്ങൾ സദസ്സുമായി പങ്ക് വെച്ചു.

Most Popular