മലപ്പുറം ജില്ലയിലെ തിരൂർ പ്രവാസികളുടെ സംഘടനയായ ടീം തിരൂർ ഖത്തറിന്റെ വാര്‍ഷിക സംഗമം തിരൂർ ഫെസ്റ്റ് സീസൺ -3 ഐഡിയൽ സ്കൂളിൽ നടന്നു .
സലീം കൈനിക്കര അധ്യക്ഷത വഹിച്ചു. ചീഫ് കോർഡിനേറ്റർ സദീർ അലി സ്വാഗതം ആശംസിച്ചു . റേഡിയോ മിർച്ചി ഖത്തർ തലവൻ അരുൺ ലക്ഷ്മണൻ പരിപാടി ഉൽഘാടനം ചെയ്തു, റൗഫ് കുണ്ടോട്ടി മുഖ്യാതിഥി യായി പങ്കെടുത്തു , രക്ഷാധികാരികളായ അബ്ദുളള ഹാജി ടോക്യോ ഫ്രൈറ്റ്, സൈഫൂട്ടി പി.ട്ടി ഇന്ത്യൻ സൂപ്പർ മാർക്കറ്റ്, വൈസ് പ്രസിഡന്റ് ജാഫർ റീട്ടെയ്ൽ മാർട്ട്, സെക്രട്ടറി നൗഷാദ് പൂക്കയിൽ, കോർഡിനേറ്റർ സമീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, ട്രഷറർ . ഫൈറോസ് നന്ദിയും പറഞ്ഞു.
ടീം തിരൂർ ഫെസ്റ്റ് സീസൺ 3 അക്ഷരാർഥത്തിൽ കേരളത്തിലെ ഒരു ഉത്സവ പ്രതീതി ഖത്തറിൽ ഉണ്ടാക്കിയിരുന്നു, കാലത്ത് മുതൽ ഭക്ഷണവും, സ്നാക്സും, മെഡിക്കൽ വിഭാഗവും എല്ലാം ഉണ്ടായിരുന്ന കലാ കായിക ഉത്സവം രാവിലെ 8 മുതൽ രാത്രി 8 വരെ നീണ്ടു.
കലാ കായിക പരിപാടികൾക്ക് വനിതാ കോർഡിനേറ്റർ സീമ സലിം, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജഷീൽ, ഹംസ, സലിം നെല്ലേരി, ദാവൂദ് നെല്ലേരി, അഫ്സൽ, വിനോദ്, ഇർഫാൻ ഖാലിദ്, അർഷാദ്, സമീർ, സബാഹ്, ഒമർ എന്നിവർ നേതൃത്വം നൽകി