ജിദ്ദ: ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന് വ്യവസ്ഥയില്‍ ഇളവുമായി സൗദി. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചതാണ് ഇക്കാര്യം. ഇനി മുതല്‍ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന് അഞ്ച് ദിവസങ്ങള്‍ മാത്രമായിരിക്കും. പുതിയ ഇളവ് ഈ മാസം 23 ന് ഉച്ചക്ക് 12 മണി മുതല്‍ രാജ്യത്തെത്തുന്നവര്ക്കായിരിക്കും ബാധകമാവുക.
സൗദി അറേബ്യ അംഗീകരിച്ച കോവിഡ് വാക്സിനുകളില്‍ ഏതെങ്കിലും ഒരെണ്ണത്തിന്റെ ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത് ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഇല്ലാതെ എത്തുന്ന സൗദിയിലെ താമസക്കാരായ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അഞ്ച് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന് നിര്‍ബന്ധമാണ്. ഇവര്‍ സൗദിയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്.ടി.പി.സി.ആര് പരിശോധന ഫലം ഹാജരാക്കണം. ശേഷം ക്വാറന്റീനില്‍ പ്രവേശിച്ച് 24 മണിക്കൂറിനുള്ളില്‍ ഒന്നാം ആര്.ടി.പി.സി.ആര് പരിശോധനയും അഞ്ചാം ദിവസം രണ്ടാം പരിശോധനയും പൂര്‍ത്തിയാക്കണം.