Sunday, May 22, 2022
HomeGulfദുബൈയില്‍ ഷോപ്പിങ് മാളുകളുടെ സമയം ദീര്‍ഘിപ്പിച്ചു

ദുബൈയില്‍ ഷോപ്പിങ് മാളുകളുടെ സമയം ദീര്‍ഘിപ്പിച്ചു

അബുദാബി: ദുബൈയില്‍ ഷോപ്പിങ് മാളുകളുടെ സമയം ദീര്‍ഘിപ്പിച്ചു. പെരുന്നാള്‍ തിരക്കുകള്‍ പരിഗണിച്ചാണ് സമയമാറ്റം. ദുബൈ ഫെസ്റ്റിവല്‍ ആന്‍ഡ് റി ടെയല്‍ എസ്റ്റാബ്ലിഷ്മെന്റാണ് മാളുകളുടെ പ്രവര്‍ത്തനസമയം നീട്ടിയത്. രാത്രി 12 വരെയും ചില മാളുകള്‍ പുലര്‍ച്ച വരെയും പ്രവർത്തിച്ചേക്കും. ദുബൈ മാളിലെ റി ടെയില്‍ ഷോപ്പുകള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ച ഒന്ന് വരെയും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രണ്ട് വരെയും പ്രവര്‍ത്തിക്കും.

റസ്റ്റൊറന്റും ഫുഡ് കോര്‍ട്ടുകളും എല്ലാ ദിവസവും പുലര്‍ച്ചെ രണ്ട് മണിവരെയുണ്ടാകും. ദേര, മിര്‍ദിഫ് സിറ്റിസെന്ററുകള്‍ ഒരുമണി വരെ പ്രവര്‍ത്തിക്കും. ഇവിടെയുള്ള റസ്റ്റോറന്റുകളും കഫെകളും രണ്ട് മണി വരെ തുറക്കും. ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാൾ രാത്രി 12 മണി വരെ തുറന്നുപ്രവർത്തിക്കും. മാള്‍ ഓഫ് എമിറേറ്റ്സ് രാവിലെ പത്ത് മുതല്‍ പുലര്‍ച്ച ഒന്ന് വരെ തുറക്കും.

 

Most Popular