Sunday, January 23, 2022
HomeGulf6 മാസത്തിലധികം പുറത്തു താമസിച്ചാൽ ഗാർഹീക തൊഴിലാളികളുടെ ഇഖാമ റദ്ധാക്കുമെന്ന് അധികൃതർ

6 മാസത്തിലധികം പുറത്തു താമസിച്ചാൽ ഗാർഹീക തൊഴിലാളികളുടെ ഇഖാമ റദ്ധാക്കുമെന്ന് അധികൃതർ

കുവൈത്ത് സിറ്റി: ആറുമാസത്തിലധികം കുവൈത്തിന് പുറത്ത് താമസിക്കുന്ന ഗാര്‍ഹികത്തൊഴിലാളികളുടെ ഇഖാമ റദ്ദാകുന്ന വ്യവസ്ഥ പുനസ്ഥാപിച്ച് അധികൃതര്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാനുഷിക പരിഗണനവെച്ചാണ് ഇതില്‍ നേരത്തെ അധികൃതര്‍ ഇളവ് നല്‍കിയിരുന്നത്. ആ ഇളവാണ് ഇപ്പോള്‍ അവസാനിപ്പിക്കുന്നത്.

2021 ഡിസംബര്‍ ഒന്നു മുതലാണ് ആറുമാസ കാലയളവ് കണക്കാക്കുക. യാത്രാനിയന്ത്രണങ്ങള്‍ നീങ്ങി കുവൈത്തിലേക്ക് വരാവുന്ന സാഹചര്യം ഒരുങ്ങിയതിനാലാണ് പ്രത്യേക ഇളവ് അവസാനിപ്പിക്കുന്നത്.

അതേസമയം, ആറുമാസത്തിലേറെ കാലം ഗാര്‍ഹികത്തൊഴിലാളികള്‍ രാജ്യത്തിന് പുറത്ത് ഉണ്ടാകണ്ട അനിവാര്യ സന്ദര്‍ഭങ്ങളില്‍ സ്വദേശി സപോണ്‍സര്‍മാര്‍ പ്രത്യേക അപേക്ഷ നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു. ഓരോ കേസും പ്രത്യേകം പരിഗണിച്ചാണ് ഇതില്‍ തീരുമാനമെടുക്കുകയെന്നും അധികൃതര്‍ വ്യകതമാക്കി. ആറുമാസ കാലയളവിന് മുമ്പായി തന്നെ ഈ അപേക്ഷ നല്‍കേണ്ടതുണ്ട്.

Most Popular