Thursday, May 19, 2022
HomeGulfയു.എ.ഇയ്ക്ക് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണം

യു.എ.ഇയ്ക്ക് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണം

അബുദാബി: യു.എ.ഇയ്ക്ക് നേരെ വീണ്ടും വ്യോമാക്രമണവുമായി ഹൂതികൾ. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഡ്രോണുകൾ തകർത്തതായി യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മാസത്തിനിടെ ഇത് നാലാമത്തെ ആക്രമണമാണ്.
അവശിഷ്ടങ്ങള്‍ ജനവാസമില്ലാത്ത മേഖലയില്‍ പതിച്ചതിനാല്‍ ആളപായം ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. യു.എ.ഇക്ക് സുരക്ഷയൊരുക്കാന്‍ സൈന്യത്തെ അയക്കുമെന്ന് അമേരിക്ക അറിയിച്ചിരുന്നു. ഹൂതികളുടെ മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഗൈഡഡ് മിസൈല്‍ പ്രതിരോധ സംവിധാനവും അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും അയക്കുമെന്ന് വാഷിങ്ടണിലെ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Most Popular