Monday, September 26, 2022
HomeGulfഎച്ച് ആർ മേഖലയിൽ ഉയർന്ന ശമ്പളത്തിൽ  ജോലി നേടാം; പ്രീമിയം എച്ച്ആർ കൺസൾടൻസിയിൽ ഓൺലൈൻ ആൻഡ്...

എച്ച് ആർ മേഖലയിൽ ഉയർന്ന ശമ്പളത്തിൽ  ജോലി നേടാം; പ്രീമിയം എച്ച്ആർ കൺസൾടൻസിയിൽ ഓൺലൈൻ ആൻഡ് ഓഫ്‌ലൈൻ കോഴ്സുകൾ ആരംഭിക്കുന്നു

ദോഹ: ഖത്തറിലെ തന്നെ പ്രമുഖ സ്ഥാപനമായ പ്രീമിയം എച്ച്ആർ കൺസൾടൻസി എച്ച് ആർ മേഖലയിലെ വിദഗ്ധരെ വാർത്തെടുക്കുന്നതിനായി പുതിയ കോഴ്സുകൾ ആരംഭിക്കുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ സമയമനുസരിച്ച് ഓഫ്‌ലൈൻ ആൻഡ് ഓൺലൈൻ കോഴ്സുകൾക്ക് ചേരാൻ കഴിയും. എച്ച്ആർ മേഖലയിൽ പ്രൊഫഷനലുകളെ സൃഷ്ടിക്കാനും നിലവിൽ ജോലി ചെയ്യുന്നവർക്ക് എച്ച്ആർ മേഖലയെ പറ്റി ആഴത്തിൽ പഠിക്കാനുമുള്ള ട്രെയിനിങ് കോഴ്സാണ് അവതരിപ്പിക്കുന്നത്. ഖത്തറിന് പുറമെ മറ്റു രാജ്യങ്ങളിലുള്ളവർക്കും ഈ കോഴ്സ് ചെയ്യാം.

പ്രാക്ടിക്കൽ ക്ലാസുകളോട് കൂടിയ ക്ലാസ് റൂം പരിശീലനം, വിശാലമായ എച്ച്ആർ സ്പെക്ട്രം ഉൾക്കൊള്ളുന്ന ഉപകരണങ്ങളും ടെംപ്ലേറ്റുകളും, ഖത്തർ തൊഴിൽ നിയമങ്ങൾക്കനുസൃതമായ കോഴ്സ് രൂപകൽപന എന്നിവയാണ് പ്രധാന ആകർഷണം. ‘ആഗോളതലത്തിൽ അംഗീകാരമുള്ള എച്ച്ആർ ജനറലിസ്റ്റ് CPD സർട്ടിഫിക്കേഷൻ ഉപയോഗിച്ച് പ്രീമിയം എച്ച്ആർ സർവീസിലൂടെ ജോലി സാധ്യത കൂടുതൽ മെച്ചപ്പെടുത്താനുള്ള അവസരം കൂടിയാണ് ഈ കോഴ്സ്.  ഒരോ വിദ്യാര്ഥിയുടെയും പഠനത്തിൽ ശ്രദ്ധ ചെലുത്തി നല്ലൊരു പ്രൊഫഷനലിനെ വാർത്തെടുക്കാൻ ഈ കോഴ്സിലൂടെ സ്ഥാപനത്തിന് കഴിയുമെന്ന് ഗ്ലോബൽ പ്രീമിയം എച്ച്ആർ സർവീസസ് ജനറൽ മാനേജർ സയ്യിദ് ഖദീർ പറഞ്ഞു

3 മാസം ആണ് കോഴ്സിന്റെ ദൈർഘ്യം. ഒക്ടോബർ 2022 മുതൽ ഈവനിംഗ് ക്ലാസ്സുകൾ ആരംഭിക്കും.  രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 30999016 എന്ന നമ്പറിലോ അല്ലെങ്കിൽ 30999019 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Most Popular