മനുഷ്യക്കടത്ത് പരാതികള്‍ നേരിട്ട് അറിയിക്കാന്‍ ഹോട്ട്ലൈനുമായി ഖത്തർ തൊഴില്‍ മന്ത്രാലയം

qatar greemery

ദോഹ: മനുഷ്യക്കടത്ത് പരാതികള്‍ നേരിട്ട് അറിയിക്കാന്‍ ഹോട്ട്ലൈനുമായി ഖത്തർ തൊഴില്‍ മന്ത്രാലയം. ഇത്തരത്തിലുള്ള പരാതികൾ തത്സമയം റിപ്പോർട്ട് ചെയ്യുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പരാതികളോ ലംഘനങ്ങളോ ശ്രദ്ധയിൽപെട്ടാൽ 16044 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലോ [email protected]. എന്ന ഇ-മെയില്‍ വിലാസത്തിലോ അറിയിക്കണമെന്ന് മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.