റായ്പൂർഃ പി എച് ഡിയിൽ സ്വർണ തിളക്കവുമായി വധുവരൻമാർ. കലിംഗ യൂനിവേഴ്സിറ്റിയിൽനിന്നും ഫിനാൻഷ്യൽ മാനേജ്മെൻറിലാണ് ഫിറോസ് ആര്യൻതൊടിക ഡോക്ടറേറ്റ് നേടിയത്. ഇതേ യൂനിവേഴ്സിറ്റിയിൽനിന്നും മാത്തമാറ്റിക്സിലാണ് ഭാര്യ വി.പി. സമീനക്ക് ഡോക്ടറേറ്റ്. സൗദിയിൽ ഓഡിറ്റ് ആൻഡ് ടാക്സ് കൺസൽട്ടൻറായ ഫിറോസ് ജിദ്ദ അൽനഹ്ദ ഏരിയ കെ.എം.സി.സി ജനറൽ സെക്രട്ടറി, ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
പിതാവ്: ഉമ്മർ ആര്യൻതൊടിക, മാതാവ്: ആയിഷ. മമ്പാട് തോട്ടിൻറക്കരെ വി.പി. ആലിക്കുട്ടിയുടെയും സക്കീനയുടെയും മകളാണ് സമീന.