Monday, November 29, 2021
HomeGulfഅയാട്ട ട്രാവൽ പാസിന് അനുമതി നൽകാനൊരുങ്ങി സൗദി

അയാട്ട ട്രാവൽ പാസിന് അനുമതി നൽകാനൊരുങ്ങി സൗദി

സൗദി: അയാട്ട ട്രാവൽ പാസിന് അനുമതി നൽകാനൊരുങ്ങി സൗദി . 2021 സെപ്റ്റംബർ 30 മുതലാണ് വിദേശ വിമാനയാത്രകളുമായി ബന്ധപ്പെട്ട് യാത്രികരുടെ COVID-19 ടെസ്റ്റ് റിസൾട്ട് നിർണ്ണയിക്കുന്നതിന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (IATA) ട്രാവൽ പാസിന് അനുമതി നൽകാൻ സൗദി അറേബ്യ തീരുമാനിച്ചിരിക്കുന്നത് .

സൗദി അറേബ്യയുടെ COVID-19 ആപ്പ് ആയ ‘തവക്കൽനയിലെ -യിലെ ഹെൽത്ത് പാസ്സ്‌പോർട്ട് സംവിധാനം IATA-യുമായി സംയോജിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ , സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി  എന്നിവർ ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്നതാണ്. ഇതിനായുള്ള ഔദ്യോഗിക കരാറിൽ GACA, SDAIA എന്നിവർ ഓഗസ്റ്റ് 18-ന് ഒപ്പ് വെച്ചു. ആദ്യ ഘട്ടത്തിൽ യാത്രികർ COVID-19 രോഗബാധിതരല്ലെന്ന് ഉറപ്പ് വരുത്തുന്നതിനും, തുടർന്ന് യാത്രികരുടെ വാക്സിനേഷൻ സ്റ്റാറ്റസ് സ്ഥിരീകരിക്കുന്നതിനുമായാണ് IATA ട്രാവൽ പാസ് ഉപയോഗിക്കുന്നതിന് സൗദി അറേബ്യ തീരുമാനിച്ചിരിക്കുന്നത്.

ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ, സൗദിയിലേക്കും, തിരികെയും യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ COVID-19 ടെസ്റ്റ് റിസൾട്ട് തെളിയിക്കുന്നതിനായി തവക്കൽന അല്ലെങ്കിൽ IATA ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ആഗോളതലത്തിൽ അയാട്ട ട്രാവൽ പാസ് നടപ്പിലാക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ.

അന്താരാഷ്ട്ര വിമാന യാത്രികർക്ക് തങ്ങളുടെ ആരോഗ്യ സ്റ്റാറ്റസ് എളുപ്പത്തിൽ തെളിയിക്കുന്നതിനും, വിവിധ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ബാധകമാകുന്ന COVID-19 മാനദണ്ഡങ്ങൾ അറിയുന്നതിനും IATA ട്രാവൽ പാസ് സഹായകമാണ്. നിലവിൽ സിംഗപ്പൂർ, പനാമ തുടങ്ങിയ രാജ്യങ്ങൾ ഇതിന് ഔദ്യോഗിക അംഗീകാരം നൽകിയിട്ടുണ്ട്.

Most Popular