Monday, October 25, 2021
HomeGulfഖത്തറിൽ  കൊട്ടാരക്കര പ്രവാസികളുടെ അസ്സോസിയേഷനായ കെഫാഖിന്   ICC യുടെ അംഗീകാരം

ഖത്തറിൽ  കൊട്ടാരക്കര പ്രവാസികളുടെ അസ്സോസിയേഷനായ കെഫാഖിന്   ICC യുടെ അംഗീകാരം

ഖത്തർ:  കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലുമുള്ളവരുടെ കൂട്ടായ്‌മയായ കെഫാഖിന് ഇന്ത്യൻ എംബസി യുടെ അപെക്സ് ബോഡി ആയ ICC യുടെ അംഗീകാരപത്രം 2021 സെപ്‌റ്റംബർ 18 ന് വൈകിട്ട് ഐസിസി അശോകാ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ  ഐസിസി പ്രസിഡന്റ് ശ്രീ. ബാബു രാജന്റെ പക്കൽ നിന്നും കെഫാഖിന്റെ പ്രസിഡന്റും മാനേജിംഗ്  കമ്മിറ്റി  അംഗങ്ങളും ചേർന്നു ഏറ്റു വാങ്ങി.

പ്രസ്തുത മീറ്റിംഗിൽ ഐസിസി പ്രസിഡന്റ് ശ്രീ ബാബു രാജൻ,  ഐസിസി വൈസ് പ്രസിഡന്റ് ശ്രീ. സുബ്രമണ്യ ഹെബ്ബഗേളു, ഐസിസി ഹെഡ് ഓഫ് അഫിലിയേഷൻ & മെമ്പർഷിപ്  ശ്രീ സജീവ് സത്യശീലൻ,കെഫാഖ് പ്രസിഡന്റ് ശ്രീ ബിജു കെ ഫിലിപ്പ്,ജനറൽ സെക്രട്ടറി ശ്രീ.ബിനേഷ് ബാബു, ട്രെഷറർ ശ്രീ സിബി മാത്യു,വൈസ് പ്രസിഡന്റ് ശ്രീ.ബിജു പി ജോൺ, ജോയിന്റ് സെക്രട്ടറി ശ്രീ സജി ബേബി,വനിതാ ഫോറം കൺവീനർ  ശ്രീമതി.ആൻസി രാജീവ് എന്നിവർ സംസാരിക്കുകയുണ്ടായി.

Most Popular