കൂറ്റനാട് മഹല്ല് കൂട്ടായ്മയുടെ ഇഫ്താർ മീറ്റ് ഏപ്രിൽ 15 വെള്ളിയാഴ്ച മദീന ഖലീഫയിലെ ബ്രിട്ടീഷ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വിശുദ്ധ റമദാനിന്റെ മഹത്വങ്ങൾ എന്ന വിഷയത്തിൽ മുഹമ്മദ് മുസ്തഫ ലത്തീഫി പ്രഭാഷണം നടത്തും. ബഷീർ ഹസ്സൻ തട്ടത്താഴത്ത് രചിച്ച ‘കൂറ്റനാടിന്റെ പുരാവൃത്തങ്ങൾ’ എന്ന പുസ്തകത്തിന്റെ ഖത്തറിലെ പ്രകാശനവും ഉണ്ടായിരിക്കും.
കൂറ്റനാട് പ്രദേശവാസികളുടെ ജാതിമത ഭേദമന്യേയുള്ള സുഹൃദ് സംഗമമാണ് ഇഫ്താർ മീറ്റിലൂടെ ലക്ഷ്യം വെക്കുന്നത് എന്നും എല്ലാ നാട്ടുകാരും കുടുംബസമേതം പങ്കെടുക്കണമെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 5530 5498, 5529 1070 എന്നീ നമ്പറുകളിൽ ബന്ധപ്പടാവുന്നതാണ്.