Tuesday, May 24, 2022
HomeGulfഇഫ്താർ ടെന്റുകൾക്ക് ഇത്തവണ അനുമതി; നിർദേശങ്ങൾ ഇങ്ങനെ

ഇഫ്താർ ടെന്റുകൾക്ക് ഇത്തവണ അനുമതി; നിർദേശങ്ങൾ ഇങ്ങനെ

ഷാര്‍ജ: ഇഫ്താർ ടെന്റുകൾക്ക് ഇത്തവണ അനുമതി. മാർഗ നിർദേശങ്ങൾ അധികൃതർ പുറത്തിറക്കി. ടെന്റിനകത്ത് ഒരു മീറ്റർ അകലം പാലിക്കണം. എല്ലാ വശങ്ങളില്‍നിന്നും തുറന്നിരിക്കുന്നതോ എയര്‍ കണ്ടീഷന്‍ഡ് ചെയ്തതോ ആയ രൂപത്തില്‍ ടെന്റുകളുടെ നിർമാണം. കൂടാതെ അസര്‍ നമസ്‌കാരത്തിന് ശേഷം മാത്രം ഇഫ്താർ പലഹാരങ്ങളും ഭക്ഷണങ്ങളും പ്രദര്ശിപ്പിക്കൽ, തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. റമദാനില്‍ തറാവീഹ് നമസ്‌കാരത്തിനായി എത്തുന്നവര്‍ക്ക് പള്ളികള്‍ക്ക് സമീപം സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിട്ടുമുണ്ട്. അതേസമയം, റമദാനില്‍ പകല്‍ സമയത്ത് ഭക്ഷണം നല്‍കുന്നതിനായി ഭക്ഷണശാലകള്‍ക്ക് പെര്‍മിഷനുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്.

Most Popular