Thursday, September 29, 2022
HomeGulfഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച വിദേശികൾ അറസ്റ്റിലായി

ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച വിദേശികൾ അറസ്റ്റിലായി

മസ്‌കത്ത്: ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച വിദേശികൾ അറസ്റ്റിലായി. ഏഷ്യക്കാരാണ് കോസ്റ്റ് ഗാര്‍ഡ് പൊലീസിന്റെ പിടിയിലായത്.

ഏഷ്യക്കാരുടെ ഒരു സംഘത്തെ ഒമാന്റെ സമുദ്ര അതിര്‍ത്തിക്കുള്ളില്‍ വെച്ച് കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്‍ഡ് ബോട്ട് പട്രോള്‍ സംഘങ്ങള്‍ അറസ്റ്റ് ചെയ്‍തതായാണ് റോയല്‍ ഒമാന്‍ പ്രസ്താവനയിൽ അറിയിച്ചത്.

ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല.

Most Popular