Monday, December 5, 2022
HomeGulfഖത്തറിൽ അനധികൃത ടിക്കറ്റ് വില്പന; മൂന്ന് പേർ പിടിയിൽ

ഖത്തറിൽ അനധികൃത ടിക്കറ്റ് വില്പന; മൂന്ന് പേർ പിടിയിൽ

ദോഹ: ഖത്തറിൽ ലോകകപ്പ് ടിക്കറ്റുകൾ അനധികൃതമായി വില്പന നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. ലോകകപ്പ് ടിക്കറ്റുകൾ പുനർ വിൽപ്പന നടത്തിയതിനാണ് ഇവർ പിടിയിലായത്.

2021 ലെ നിയമ നമ്പർ 10 ആർട്ടിക്കിൾ നമ്പർ 19 ന്റെ ലംഘനമാണ് ഇവർ നടത്തിയതെന്ന് കണ്ടെത്തി.ഈ നിയമപ്രകാരം ഫിഫയ്ക്ക് ടിക്കറ്റുകൾ നൽകാനും വിതരണം ചെയ്യാനും വിൽക്കാനുമുള്ള ഏകവും പ്രത്യേകവുമായ അവകാശമുണ്ടെന്ന് പ്രസ്താവിക്കുന്നു.

ഫിഫയിൽ നിന്നോ അതിന്റെ അംഗീകൃത പ്രതിനിധിയിൽ നിന്നോ ലൈസൻസില്ലാതെ ടിക്കറ്റുകൾ ഇഷ്യൂ ചെയ്യുന്നതോ വിൽക്കുന്നതോ വീണ്ടും വിൽക്കുന്നതോ പുനർവിതരണം ചെയ്യുന്നതോ കൈമാറ്റം ചെയ്യുന്നതോ അനുവദനീയമല്ല.

ഇതേ നിയമത്തിലെ ആർട്ടിക്കിൾ 38 ഖണ്ഡിക രണ്ടിൽ നൽകിയിരിക്കുന്ന പിഴകൾ ഒഴിവാക്കുന്നതിന്, ടിക്കറ്റുകൾ പുനർവിൽപ്പന പ്രക്രിയ നിയന്ത്രിക്കുന്ന ഫിഫ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Most Popular