Wednesday, November 30, 2022
HomeGulfനിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ വിദേശികൾ ഒമാനിൽ അറസ്റ്റിൽ

നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ വിദേശികൾ ഒമാനിൽ അറസ്റ്റിൽ

മസ്കത്ത്: നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ വിദേശികൾ ഒമാനിൽ അറസ്റ്റിൽ. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ബര്‍ക വിലായത്തിലായത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പനങ്ങള്‍ പിടികൂടിയത്. 3000റിയാല്‍ പിഴയാണ് പിടിയിലായ വിദേശികളിൽ നിന്ന് ഈടാക്കിയത്.

നിരോധിത പുകയില ഉല്‍പനങ്ങള്‍ വില്‍ക്കുന്ന ഏഷ്യന്‍ തൊഴിലാളികളെ കുറിച്ച്‌ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും നിരീക്ഷണത്തിലുമാണ് ജുഡീഷ്യല്‍ കണ്‍ട്രോള്‍ ഓഫിസര്‍മാര്‍, പുകയില നിയന്ത്രണത്തിനായുള്ള സംയുക്ത സംഘത്തിന്റെ സഹായത്തോടെ ഇവരെ പിടികൂടുന്നത്.1,021 ബാഗുകളിലായി ഉണ്ടായിരുന്ന നിരോധിത പുകയില ഉല്‍പനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു.

Most Popular