വീട്ടില്‍ ലൈസന്‍സില്ലാതെ റെസ്റ്റോറന്റ്; ബഹ്‌റൈനിൽ പ്രവാസികൾ അറസ്റ്റിൽ

മനാമ: വീട്ടില്‍ ലൈസന്‍സില്ലാതെ റെസ്റ്റോറന്റ് പ്രവർത്തിപ്പിച്ച പ്രവാസികൾ ബഹ്‌റൈനിൽ അറസ്റ്റിലായി. ജുഫൈറിലെ വില്ലയിലാണ് പ്രവാസികൾ ലൈസന്‍സില്ലാതെ ഭക്ഷണവും ആല്‍ക്കഹോളിക് പാനീയങ്ങളും വില്പന നടത്തിയത്.

വ്യാവസായിക വാണിജ്യ മന്ത്രാലയത്തിന്റെ വാട്‌സാപ്പിലേക്ക് ഒരു സ്വദേശി അയച്ച പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അധികൃതര്‍ സ്ഥലം റെയ്ഡ് ചെയ്ത് ഏഷ്യക്കാരായ പ്രവാസികളെ അറസ്റ്റ് ചെയ്തത്.