ദോഹ: ഖത്തറിന്റെ സമ്പദ്വ്യവസ്ഥയിൽ ശക്തമായ തിരിച്ചുവരവ് പ്രവചിച്ച് ഐ.എം എഫ്. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 3.9 ശതമാനം വളര്‍ച്ചയാണ് അന്താരാഷ്ട്ര നാണയ നിധി പ്രവചിക്കുന്നത്. ഐ.എം എഫ് ന്റെ കണക്കനുസരിച്ച് ഖത്തറിന്റെ സമ്പദ്വ്യവസ്ഥ കഴിഞ്ഞ വര്‍ഷം 1.5 ശതമാനം വളർച്ച നേടിയതായി വ്യക്തമാക്കുന്നു. ഐ.എം.എഫ് പ്രവചനമനുസരിച്ച്, ഖത്തറിലെ ഉപഭോക്തൃ വില ഈ വര്‍ഷം 3.5 ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ.