Wednesday, January 19, 2022
HomeGulfഖത്തറിന്​ ​ഐ.എം.ഒ കൗൺസിൽ അംഗത്വം

ഖത്തറിന്​ ​ഐ.എം.ഒ കൗൺസിൽ അംഗത്വം

രാ​ജ്യാ​ന്ത​ര മാ​രി​ടൈം ഓ​ർ​ഗ​നൈ​​സേ​ഷ​ൻ (ഐ.​എം.​ഒ) കൗ​ൺ​സി​ലി​ൽ അംഗത്വം സ്വന്തമാക്കി ഖത്തർ . ക​ഴി​ഞ്ഞ ദി​വ​സം ല​ണ്ട​നി​ലെ ആ​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന ഐ.​എം.​ഒ അ​സം​ബ്ലി​യു​ടെ വോ​​ട്ടെ​ടു​പ്പി​ലാ​ണ്​ ഖ​ത്ത​ർ കൗ​ൺ​സി​ലി​ലേ​ക്ക്​ ‘സി’ ​കാ​റ്റ​ഗ​റി അം​ഗ​ത്വം സ്വ​ന്ത​മാ​ക്കി​യ​ത്. 171 അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ 40 പേ​ർ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ ​രാ​ജ്യാ​ന്ത​ര മാ​രി​ടൈം ഓ​ർ​ഗ​നൈ​സേ​ഷ​ൻ കൗ​ൺ​സി​ൽ. സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തും ന​യി​ക്കു​ക​യും ചെ​യ്യു​ന്ന​ത്​ 40 അം​ഗ കൗ​ൺ​സി​ലാ​യി​രി​ക്കും. ക​ട​ൽ മാ​ർ​ഗ​മു​ള്ള യാ​ത്ര സു​ര​ക്ഷ, പ​രി​സ്ഥി​തി ആ​ശ​ങ്ക​ക​ൾ, നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ, സാ​ങ്കേ​തി​ക സ​ഹ​ക​ര​ണം തു​ട​ങ്ങി​യ​വ ക്ര​മീ​ക​രി​ക്കു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നും വേ​ണ്ടി​യു​ള്ള അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ട​ന​യാ​ണ് ഐ.​എം.​ഒ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലും മേ​ഖ​ല​യി​ലും അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഖ​ത്ത​ർ കൈ​വ​രി​ച്ച മി​ക​വി​നും ഇ​ട​പെ​ട​ലി​നു​മു​ള്ള അം​ഗീ​കാ​ര​മാ​ണ്​ കൗ​ൺ​സി​ലി​ലേ​ക്കു​ള്ള അം​ഗ​ത്വ​മെ​ന്ന്​ ഗ​താ​ഗ​ത​മ​ന്ത്രി ​ജാ​സിം സൈ​ഫ്​ അ​ഹ​മ്മ​ദ്​ അ​ൽ സു​ലൈ​തി പ​റ​ഞ്ഞു.

Most Popular