Wednesday, July 6, 2022
HomeGulfഖത്തറിൽ ഇന്നലെ സ്ഥിരീകരിച്ചത് 147 കോവിഡ് കേസുകൾ

ഖത്തറിൽ ഇന്നലെ സ്ഥിരീകരിച്ചത് 147 കോവിഡ് കേസുകൾ

ദോഹ: ഖത്തറിൽ ഇന്നലെ സ്ഥിരീകരിച്ചത് 147 കോവിഡ് കേസുകൾ. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 161 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ 3,65,415 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 129 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകർന്നിരിക്കുന്നത്. 18 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 677 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 3,67,099 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

നിലവില്‍ 1,007 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 14,000 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,511,513 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്.

Most Popular