Sunday, May 22, 2022
HomeGulfഖത്തറിൽ ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനത്തിൽ ആയിരങ്ങൾ സംഗമിച്ചു

ഖത്തറിൽ ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനത്തിൽ ആയിരങ്ങൾ സംഗമിച്ചു

ദോഹ: മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാദ്ധ്യക്ഷനുമായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനോശോചിച്ച് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ചേർന്ന യോഗത്തിൽ ആയിരങ്ങൾ പങ്കെടുത്തു.
തങ്ങളെ അവസാനമായി ഒന്ന് കാണാന്‍ കഴിയാതെ മനസ്സ് തകര്‍ന്ന ഖത്തറിലെ‍ പ്രവാസി സമൂഹത്തിന്റെ വേദനകൾ ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ മൈതാനത്ത് നടന്ന അനുശോചന – പ്രാർത്ഥന സദസ്സിൽ പ്രകടമായി.

ഖത്തര്‍ കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയില്‍ ഖത്തര്‍ അഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുള്ളാ ഖലീഫ അല്‍ മുഫ്താഹ് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യർ ധൻരാജ് മറ്റ് പ്രമുഖർ സംബന്ധിച്ചു.

‘നിങ്ങള്‍ ഭൂമിയില്‍ അദ്ദേഹത്തിനുള്ള അള്ളാഹുവിന്‍റെ സാക്ഷികളാണ്’ എന്ന പ്രാവാചക വചനം ഉദ്ധരിച്ച് കൊണ്ട് ബ്രിഗേഡിയര്‍ തങ്ങളെ അനുസ്മരിച്ചു. തങ്ങള്‍ ഖത്തറില്‍ വന്നപ്പോഴെല്ലാം പല പ്രാവശ്യം അദ്ദേഹത്തെ നേരില്‍ കാണാന്‍ തനിക്ക് അവസരം ലഭിക്കു കയും അപ്പോഴൊക്കെയും തന്നെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നതായും ബ്രിഗേഡിയർ അനുസ്മരിച്ചു. തങ്ങളുടെ വിനയവും കളങ്കമില്ലാത്ത മനസ്സും തന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈദരലി തങ്ങളുടെ സംസാരങ്ങളിലും ചലനങ്ങളിലും വരെ അദ്ദേഹത്തിന്‍റെ വിനയവും സൗമ്യതയും പ്രകടമായിരുന്നു. തങ്ങളുടെ പരലോക വിജയത്തിനും അദ്ദേഹത്തിന്‍റെ നന്മകളുടെ സ്വീകാര്യതക്കും വേണ്ടി പ്രസംഗ ത്തിലുടനീളം പല പ്രാവശ്യം പ്രത്യേക പ്രാര്‍ത്ഥന നടത്തിയ അദ്ദേഹം കുടുംബത്തിന്‍റെയും കേരള ജനതയുടെയും ദുഖത്തില്‍ പങ്ക് ചേരുന്നതായും തങ്ങളുടെ പിന്‍ഗാമികള്‍ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നതായും അറിയിച്ചു.

 

സമുദായത്തിന് നേതൃത്വം നല്‍കുമ്പോള്‍ തന്നെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സഹനത്തിന്റെയും സാമുദായിക ഐക്യത്തിന്‍റെയും വാഹകനായിരുന്നുവെന്ന് ഖത്തര്‍ കെ. എം .സി.സി പ്രസിഡണ്ട് എസ്.എ.എം ബഷീർ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങളും ആദര്‍ശങ്ങളും ശുഭ്ര സുന്ദര ജീവിതവും തലമുറകളെ സ്വാധീനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

മൂവായിരത്തിലധികം ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ ഖത്തർ കെ.എം.സി.സി ‍ ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി സ്വാഗതവും സെക്രട്ടറി റഹീസ് പെരുമ്പ നന്ദിയും പറഞ്ഞു. ജനാസ നിസ് കാരത്തിന് ഖത്തര്‍ ഇസ്ലാമിക് സെന്റർ വര്‍ക്കിംഗ് പ്രസിഡണ്ടും കെ.എം.സി.സി സംസ്ഥാന കൗൺസിലറുമായ ഇസ്മാഈല്‍ ഹുദവിയും ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനക്ക് പി.വി.മുഹമ്മദ് മൗലവിയും നേതൃത്വം നൽകി.

പരിപാടിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച് നിയമ സഹായങ്ങള്‍ നല്‍കിയ അഭ്യന്തര മന്ത്രാലയം കമ്യൂണിറ്റി റീച്ച് ഔട്ട് ഓഫീസ് കോർഡിനേറ്റർ ഫൈസല്‍ ഹുദവിക്കും മിനിസ്ട്രി ഓഫ് സുപ്രീം എഡ്യുക്കേഷനും ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിനും സംഘാടകര്‍ പ്രത്യേകം നന്ദി അറിയിച്ചു.

ജനങ്ങൾക്കിടയിൽ സൗഹൃദം നിലനിർത്തി കൊണ്ടുപോകുന്നതിന് വളരെയേറെ പ്രവർത്തിക്കുകയും മനുഷ്യ സൗഹൃദത്തിന് വലിയ മൂല്യം നൽകുകയും ചെയ്ത ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം രാജ്യത്തിന് മൊത്തത്തിൽ ഉണ്ടായ നഷ്ടമാണെന്ന് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യർ ധൻരാജ് പറഞ്ഞു.

വളരെ അടുത്ത സൗഹൃദം നിലനിർത്തുകയും ഒരു കുടുംബാംഗത്തെ പോലെ തന്നെ സ്നേഹിക്കുകയും ചെയ്തിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ വിടവ് എനിക്ക് വ്യക്തിപരമായും വലിയ നഷ്ടമാണ് ഉണ്ടാക്കിയത് എന്ന് ഐഡിയൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ ഡോക്ടർ എം പി ഹസൻ കുഞ്ഞി പറഞ്ഞു.

അഭ്യന്തര മന്ത്രാലയം പ്രതിനിധി ഫൈസൽ ഹുദവി, ഐ സി സി പ്രസിഡന്റ് ബാബുരാജൻ, ഐസി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ
കേരള ഇസ്ലാമിക് സെൻറർ വൈസ് പ്രസിഡൻറ് മുഹമ്മദലി ഖാസിമി, സി.ഐ.സി.പ്രസിഡണ്ട് ടി കെ കാസിം, എഫ്.സി.സി. ഡയറക്ടർഹബീബ് റഹ്മാൻ, ഇസ്ലാഹി സെൻറർ പ്രതിനിധികളായ മുനീർ സലഫി മങ്കട, ഷമീർ വലിയ വീട്ടിൽ, ഐ.സി.എഫ് ജനറൽ സെക്രട്ടറി : ബഷീർ പുത്തൂപാടം
ഇൻകാസ് വൈസ് പ്രസിഡന്റ് അൻവർ സാദത്ത്, സംസ്കൃതി വൈസ് പ്രസിഡന്റ് മനാഫ്, ഇന്ത്യൻ മീഡിയ ഫോറം പ്രതിനിധി : ഓമന കുട്ടൻ
കൾച്ചറൽ ഫോറം പ്രതിനിധി മുനീഷ്, സാദാത്ത് അസോസിയേഷൻ വൈസ് പ്രസിഡണ്ട് മുഹ്സിൻ തങ്ങൾ ഖത്തർ ഇന്ത്യൻ എംബസി അപെക്സ് ബോഡി അംഗങ്ങളായ അംഗങ്ങളായ വിനോദ് നായർ , സുബ്രഹ്മണ്യ ഹെബഗ്ഗലു , അവിനാഷ് ഗെയ്ക്ക് വാദ് , കെ.പി.എ. ക്യ പ്രസിഡന്റ് ഗഫൂർ ,
ഐ.സി.എസ് പ്രസിഡന്റ് കെ.ടി.കെ മുഹമ്മദ് , ഹൈദർ ചുങ്കത്തറ ,കെ.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, പി.സി.സി പ്രതിനിധി മഷ്ഹൂദ് തിരുത്തിയാട്, സന്തോഷ് മലബാർ ഗോൾഡ്, കെഎംസിസി ഉപദേശക സമിതി അംഗങ്ങളായ അബ്ദുൾനാസർ നാച്ചി , കുഞ്ഞാലി , എ.പി അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി റയീസലി വയനാട് അനുശോചന പ്രമേയം വായിച്ചു.

യുവകലാസാഹിതി പ്രസിഡണ്ട് രാകേഷ് , എംബസി അപെക്സ് ബോഡി അംഗങ്ങളായ ദിനേശ് ഗൗഡ , സാബിത്ത് സഹീർ , എസ് വൈ എസ് സംസ്ഥാന ഭാരവാഹി സയ്യിദ് താഹ തങ്ങൾ , സാദാത് അസോസിയേഷൻ പ്രസിഡണ്ട് ജാഫർ തങ്ങൾ , ഖത്തർ എഡ്യൂക്കേഷൻ മിനിസ്ട്രി ഓഫീസർ ഹാരിസ് മൂടാടി , ഖാഇദേമില്ലത്ത് ഫോറം പ്രസിഡന്റ് മുസ്തഫ കടലൂർ , അഷ്റഫ് ഗ്രാന്റ്മാൾ , മുൻ ഐ ബി പി സി പ്രസിഡൻറ് അസീം അബ്ബാസ് , എന്നിവർ പങ്കെടുത്തു. സംസ്ഥാന ഭാരവാഹികളായ കോയ കൊണ്ടോട്ടിനസീർ അരീക്കൽ അഷ്റഫ് കനവത്ത് പരിപാടികൾ നിയന്ത്രിച്ചു.

Most Popular