Saturday, August 20, 2022
HomeGulfസൗദിയില്‍ ഇന്നലെ സ്ഥിരീകരിച്ചത് 1,004 കോവിഡ് കേസുകള്‍

സൗദിയില്‍ ഇന്നലെ സ്ഥിരീകരിച്ചത് 1,004 കോവിഡ് കേസുകള്‍

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലേക്കെത്തി . വെള്ളിയാഴ്ച്ച 1,004 കോവിഡ് കേസുകളാണ് സൗദി അറേബ്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

927 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കോവിഡ് ബാധയെ തുടര്‍ന്നുള്ള 3 മരണങ്ങളാണ് വെള്ളിയാഴ്ച്ച സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

7,90,223 പേര്‍ക്കാണ് സൗദിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,71,081 പേര്‍ രോഗമുക്തി നേടി. 9,198 പേര്‍ കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നതില്‍ 144 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Most Popular