Wednesday, January 26, 2022
HomeGulfഇൻകാസ് എറണാകുളം - അസിം ടെക്നോളോജിസ് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു

ഇൻകാസ് എറണാകുളം – അസിം ടെക്നോളോജിസ് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു

ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 18,19,24,25 ദിവസങ്ങളിലായി  മാമൂറയിലെ കേംബ്രിഡ്ജ് സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്നു.  നാല്  ദിവസങ്ങളിലായി നടത്തിയ  ടൂർണമെന്റിൽ വിവിധ വിഭാഗങ്ങളിലായി വിവിധ രാജ്യക്കാരായ ഏതാണ്ട് 200 ന് അടുത്ത്  ടീമുകൾ പങ്കെടുത്തു.  ടൂർണമെന്റിന്റെ സമാപന ദിവസമായ 25-11-2021 വ്യാഴാഴ്‌ച്ച നിറഞ്ഞ ഗ്യാലറിയെ സാക്ഷിയാകി നടന്ന വിവിധ വിഭാഗങ്ങളിലെ ഏഴ് ഫൈനൽ മത്സരങ്ങളും അത്യന്തം ആവേശകരവും ബാഡ്മിന്റൺ പ്രേമികളുടെ മനസ്സ് നിറക്കുകുന്നതുമായിരുന്നു .
 ടൂർണമെന്റിന്റെ സമാപന സമ്മേളനങ്ങത്തിൽ ജില്ലാ പ്രസിഡന്റ് വി.എസ് അബ്ദുൽ റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ടൂർണമെന്റ് കോർഡിനേറ്റർ ഷംസുദ്ദിൻ ഇസ്മായിൽ സ്വാഗതം ആശംസിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് പി.എൻ ബാബുരാജൻ സമാപന സമ്മേളനം ഉൽഘാടനം ചെയ്തു.ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ്‌ ഉസ്മാൻ ഇന്ത്യൻ സ്പോർട്സ് സെന്റർ മാനേജിംഗ് കമ്മിറ്റി മെംബർ കെ.വി ബോബൻ, ഇൻകാസ് നേതാക്കന്മാരായ  സമീർ ഏറാമല, ജോപ്പച്ചൻ തെക്കേക്കൂറ്റ്, സിദ്ധിഖ് പുറായിൽ, കെ.കെ ഉസ്മാൻ,ജോൺ ഗിൽബർട്ട്, സുരേഷ് കരിയാട്, പയ്യഴി ഹാൻസ്‌രാജ്, ജില്ലാ ജനറൽ സെക്രട്ടറി ഷെമീർ പുന്നൂരാൻ എന്നിവർ സംസാരിച്ചു. ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബാഗ്ഗലു, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് വിനോദ് നായർ,ഐ.സി.ബി.എഫ് എം.സി. മെംബർ സബിത് സഹീർ , ഐ.സി.സി എം.സി. മെംബർ അനീഷ് ജോർജ് മാത്യു, അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഇൻകാസ് നേതാക്കന്മാരായ പ്രദീപ് പിള്ള, ബഷീർ തുവാരിക്കൽ, അൻവർ സാദത്ത്, വിപിൻ മേപ്പയ്യൂർ, നിഹാസ് കോടിയേരി,ജില്ലാ കമ്മിറ്റി ട്രഷറർ ദിജേഷ് പി.ആർ. വൈസ് പ്രസിഡന്റ് എം.പി.മാത്യു, ബിനീഷ് കെ.എ,ഷാഹിൻ മജീദ്, ഷിഹാബ് കെ.ബി ,ആന്റു തോമസ്, ബിനു പീറ്റർ,മൂസ മൈതീൻ ,റിഷാദ് മൈതീൻ , ഡാൻ തോമസ്, എൽദോ എബ്രഹാം, ജോയ് പോൾ, ജസ്റ്റിൻ ജോൺ, അൻഷാദ് ആലുവ, അൻവർ അബ്ദുല്ല, നിസാർ ചിറയം, ഇൻകാസ് ഖത്തർ മറ്റു ജില്ലാ കമ്മറ്റികളുടെ നേതാക്കന്മാർ,ഖത്തറിലെ വിവിധ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖരും എംബസ്സി അനുബന്ധ സംഘടനകളിലെ നേതാക്കന്മാർ എന്നിവർ പങ്കെടുത്തു. ജേതാക്കൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും വിവിധ അതിഥികൾ വിതരണം ചെയ്തു . വളർന്നുവരുന്ന കായിക പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളിലെ 4 താരങ്ങൾക്ക് പ്രത്യേക പുരസ്കാരങ്ങളും നൽകി . അതോടൊപ്പം ഖത്തറിലെ പ്രായം ചെന്ന ഇന്ത്യൻ ബാഡ്മിന്റൺ പ്ലേയർ ആയ ശ്രീ. എ.ഓ ജോർജിനെ ആദരിക്കുകയും ചെയ്തു .
  2022- ൽ ഖത്തർ ആദിത്യമരുളുന്ന ഫുട്ബാൾ ലോകകപ്പിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടും ഇന്ത്യൻ സ്വതന്ത്രലബ്ദിയുടെ 75 – ആം വാർഷികമായ “ആസാദി കാ അമൃത് മഹോത്സവ് ” നോട് അനുബന്ധിച്ചുമാണ് ഈ ടൂർണമെന്റ് സംഘടിപ്പിച്ചത്.

Most Popular