Thursday, December 8, 2022
HomeGulfഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷ പരിപാടി "ചിങ്ങത്തേരിൽ സംഘടിപ്പിച്ചു

ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷ പരിപാടി “ചിങ്ങത്തേരിൽ സംഘടിപ്പിച്ചു

ദോഹ : ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷ പരിപാടി “ചിങ്ങത്തേരിൽ സംഘടിപ്പിച്ചു. ഹിലാൽ കലാക്ഷേത്രയിൽ വെച്ച് നടന്ന ചടങ്ങ് ജില്ലാ പ്രസിഡണ്ട് ശ്രീരാജ് എം പി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളും കുട്ടികൾക്കും മുതിർന്നവർക്കുമായി മത്സരങ്ങളും അരങ്ങേറി.

ഒ ഐ സി സി മെംബർഷിപ്പ് ക്യാംപയിന്റെ ഭാഗമായി കണ്ണൂർ ജില്ലയുടെ ആദ്യ മെംബർഷിപ്പ് ഫോം സീനിയർ അംഗം മുഹമ്മദ് ഹസ്സൻ ഷാദുലിയിൽ നിന്ന് ജില്ലാ പ്രസിഡണ്ട് ഏറ്റുവാങ്ങി. ആസ്റ്റർ മെഡിക്കൽ സെന്റെറുമായി സഹകരിച്ച് അംഗങ്ങൾക്കായി ഏർപ്പെടുത്തിയ പ്രിവിലേജ് കാർഡിന്റെ വിതരണോത്ഘാടനവും ചടങ്ങിൽ വെച്ച് നടന്നു. ആദ്യ കാർഡ് നിഹാസ് കോടിയേരി ഏറ്റുവാങ്ങി.

കൾച്ചറൽ സെക്രട്ടറി സഫീർ കരിയാട് ചടങ്ങിന് നേതൃത്വം നല്കി. ജനറൽ സെക്രട്ടറി സഞ്ജയ് രവീന്ദ്രൻ സ്വാഗതവും ട്രഷറർ സുബൈർ ആറളം നന്ദിയും രേഖപ്പെടുത്തി.

Most Popular