Thursday, June 30, 2022
HomeGulfഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ : രക്തദാനം മഹാദാനം എന്ന സന്ദേശമുയർത്തി അകാലത്തിൽ  വിട്ടുപിരിഞ്ഞ റഹിം റയ്യാന്റെ ഒന്നാം ചരമവാർഷികത്വത്തിന്റെ  സ്മരണയിൽ ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കഴിഞ്ഞ വർഷം കോവിഡ് സാന്ത്വന പ്രവർത്തനത്തിൽ മുഴങ്ങവേ അസുഖം ബാധിച്ച് കോവിഡിന് മുന്നിൽ കീഴടങ്ങുകയായിരുന്നു റഹീം റയ്യാൻ. എച്ച് എം സി, നസീം അൽ റബീഹ് മെഡിക്കൽ സെന്റെർ, റേഡിയോ മലയാളം 98.6 എഫ് എം എന്നിവരുമായി സഹകരിച്ച് നടന്ന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായി.
ഹമദ് ബ്ലഡ് ഡോണർ സെന്റെറിൽ വെച്ച് നടന്ന പരിപാടിയിൽ ഐ എസ് സി മാനേജ്മെന്റ് കമ്മിറ്റി അംഗം കെ വി ബോബൻ, ഐ സി സി മുൻ പ്രസിഡണ്ട് എ പി മണികണ്ഠൻ,  ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി നേതാക്കളായ കെ കെ ഉസ്മാൻ, ജോപ്പച്ചൻ തെക്കേകൂറ്റ്, മുഹമ്മദലി പൊന്നാനി, സിദ്ദിഖ് പുറായിൽ, സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് നിയാസ് ചെരിപ്പത്ത്, വൈസ് പ്രസിഡണ്ട് വിപിൻ മേപ്പയൂർ, ജനറൽ സെകട്ടറി മനോജ് കൂടൽ,  ഉപദേശക സമിതി ചെയർമാൻ സുരേഷ് കരിയാട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. ക്യാമ്പിന് കോർഡിനേറ്റർ ശിവാനന്ദൻ കൈതേരി, കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശ്രീരാജ് എം പി, ജനറൽ സെക്രട്ടറി ജെനിറ്റ് ജോബ്, ട്രഷറർ സഞ്ജയ് രവീന്ദ്രൻ, ഷമീർ മട്ടന്നൂർ, അബ്ദുൾ റഷീദ്, പിയാസ് എ പി,  ജംനാസ് മാലൂർ, നിയാസ് ചിറ്റാലിക്കൽ, അനീഷ് ബാബു മുഴപ്പിലങ്ങാട്, സുനിൽ പയ്യന്നൂർ, പ്രശോഭ് നമ്പ്യാർ, സന്തോഷ് ജോസഫ്, അനീസ് അലി, അഷ്റഫ് അച്ചോത്ത്, സുലൈമാൻ കടുംങ്ങോൺ, സുനിൽ ജി നായർ, അമീൻ ആരോമ, ദർശൻലാൽ, അബ്ദുൾ സലാം, അസൈനാർ, ജാബിർ എന്നിവർ നേതൃത്വം നല്കി.

Most Popular