ദോഹ: ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈദ് – വിഷു – ഈസ്റ്റർ ആഘോഷത്തിന്റെ ഭാഗമായി “ഖൽബിലെ കോയിക്കോട് ” എന്ന പേരിൽ സംഘടിപ്പിച്ച കുടുംബ സംഗമം വൈവിധ്യമായ പരിപാടികൾ കൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി.
ഖത്തറിലെ പ്രധാന ഗായികാ-ഗായകൻ മാരായ റിയാസ് കരിയാട്, മണികണ്ഠൻ, മൈഥിലി ഷേണോയ്, നിവേദ്യ മേനോൻ എന്നിവരുടെ നേതൃത്വത്തിലാരംഭിച്ച സ്റ്റേജ് പരിപാടികൾ, ഒപ്പന, കോൽക്കളി, സിനിമാറ്റിക് ഡാൻസ്, മെഹന്ദി മൽസരം, കുട്ടികളുടെ വിവിധ കലാ പരിപാടികൾ, കുടുംബങ്ങൾക്കായുള്ള ഫൺ ഗെയിമുകൾ എന്നിവകൊണ്ട് കാണികളുടെ മനം കവർന്നു.
പരിപാടിയോട് അനുബന്ധിച്ച ഔദ്യോഗിക ചടങ്ങ് ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഉസ്മാൻ കെ കെ ഉൽഘാടനം ചെയ്തു. പ്രോഗ്രാം ചെയർമാനും, ജില്ലാ കമ്മിറ്റി പ്രസിഡണ്ടുമായ അഷറഫ് വടകര അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ സെൻട്രൽ കമ്മിറ്റി ആക്ടിങ്ങ് പ്രസിഡണ്ട് അൻവർ സാദത്ത്, ഇൻകാസ് നേതാവും ഐ സി സി ഉപദേശക സമിതി അംഗവുമായ സിദ്ധീഖ് പുറായിൽ, റേഡിയോ 98.6 FM മാർക്കറ്റിംഗ് മാനേജർ നൗഫൽ അബ്ദുറഹിമാൻ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കൂടൽ, സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുസ്ഥഫ ഈണം, പ്രോഗ്രാം കൺവീനർ ആഷിഖ് അഹമ്മദ്, ജില്ലാ കമ്മിറ്റി ആക്റ്റിങ്ങ് ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ, സെക്രട്ടറിമാരായ സിദ്ധീഖ് സി ടി, ഷഫീഖ് കുയിംബിൽ, എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം ജനറൽ കൺവീനറും സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് കൂടിയായ വിപിൻ മേപ്പയൂർ സ്വാഗതമാശംസിച്ച ചടങ്ങിൽ ജില്ലാ ട്രഷറർ ഹരീഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു.
കോവിഡ് 19 കാലഘത്തിൽ നിസ്തുലമായ പ്രവർത്തനം നടത്തിയ സെൻട്രൽ, ജില്ലാ, മണ്ഡലം കമ്മിറ്റികളിലെ നേതാക്കളെ പരിപാടിയിൽ വെച്ച് ആദരിച്ചു.