Thursday, January 20, 2022
HomeGulfവിപുലമായ  സ്പോർട്സ് മീറ്റുമായ്  ഇൻകാസ് ഖത്തർ

വിപുലമായ  സ്പോർട്സ് മീറ്റുമായ്  ഇൻകാസ് ഖത്തർ

ഖത്തർ സ്പോർട്സ് ദിനാഘോഷത്തിന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട്  വിപുലമായ സ്പോർട്സ് മീറ്റ്  നടത്താൻ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റി തീരുമാനിച്ചു. സ്പോർട്സ് ദിനത്തിലും തൊട്ടടുത്ത ദിവസങ്ങളിലുമായ് ഖത്തറിലെ വിവിധ സ്റ്റേഡിയങ്ങളിലായ് ഫുട്ബോൾ , വോളിബോൾ, ബാഡ്മിന്റൻ,കബഡി,കമ്പവലി,മറ്റ് വിവിധ കായിക മൽസരങ്ങളുമാണ് സംഘടിപ്പിക്കുന്നത്.
ദോഹയിലെ ഓൾഡ് ഐഡിയൽ സ്ക്കൂളിൽ വെച്ച്
നടന്ന യോഗത്തിൽ  ഇൻകാസ്  സെൻട്രൽ  കമ്മറ്റി  പ്രസിഡന്റ് സമീർ ഏറാമല അധ്യക്ഷത വഹിച്ചു.ഹെലികോപ്ടർ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സേനാമേധാവിക്കും സഹ യാത്രികർക്കും യോഗത്തിൽ ആദരാഞ്ഞലികൾ അർപ്പിച്ചു. യോഗത്തിൽ സെൻട്രൽ കമ്മിറ്റിയുടെ ഇതുവരെയുള്ള പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും
അവതരിപ്പിച്ചു.യോഗത്തിൽ വെച്ച് പുതിയ മെമ്പർഷിപ്പ്  കാർഡുകൾ ജില്ല കമ്മിറ്റികൾക്ക് വിതരണം ചെയ്തു.
ഒ ഐ സി സി ഗ്ലോബൽ കമ്മറ്റി ,ഇൻകാസ് സെൻട്രൽ  കമ്മറ്റി ,വിവിധ ജില്ല കമ്മറ്റി
നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു . ഇൻകാസ് സെൻട്രൽ ജനറൽ സെക്രട്ടറി മനോജ് കൂട്ടൽ സ്വാഗതവും  ട്രഷറർ  ഹൻസ് രാജ് നന്ദിയും പറഞ്ഞു

Most Popular