Monday, September 26, 2022
HomeGulfഇന്‍കാസ് ത്രിവര്‍ണ്ണം തിരുവോണം നവ്യാനുഭവമായി

ഇന്‍കാസ് ത്രിവര്‍ണ്ണം തിരുവോണം നവ്യാനുഭവമായി

ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ത്രിവര്‍ണ്ണം തിരുവോണം എന്ന പേരില്‍ സംഘടിപ്പിടിപ്പിച്ച ഓണാഘോഷം ഖത്തറിലെ മലയാളി സമൂഹത്തിന് നവ്യാനുഭവമായി മാറി. ചെണ്ട മേളം, മാവേലി മന്നന്‍റെ എഴുന്നള്ളത്ത്, തിരുവാതിര, സംഘ നൃത്തം, നാടന്‍ പാട്ടുകള്‍, പൂക്കളം തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറിയ ഇന്‍കാസ് ഓണാഘോഷ പരിപാടി ജനപങ്കാളിത്തം കൊണ്ടും കുടുംബങ്ങളുടെ സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധ നേടി.

ത്രിവര്‍ണ്ണം തിരുവോണാഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക ചടങ്ങ് ഇന്ത്യന്‍ കള്‍ചറല്‍ സെന്‍റര്‍ പ്രസിഡണ്ട് പി.എന്‍ ബാബു രാജന്‍ ഉദ്ഘാടനം ചെയ്തു. ഐസിസി അശോക ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇന്‍കാസ് പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ അദ്ധ്യക്ഷത വഹിച്ചു. ഐസിബി എഫ് പ്രസിഡണ്ട് വിനോദ് വി നായര്‍, ഇന്‍കാസ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ്, വൈസ് പ്രസിഡണ്ടുമാരായ പ്രദീപ് പിള്ളൈ, വി എസ് അബ്ദു റഹ്മാന‍്‍‍, ട്രഷറര്‍ ഈപ്പന്‍ തോമസ് പ്രോഗ്രാം, കമ്മിറ്റി ചെയര്‍മാന്‍ ജയ്പാല്‍ തിരുവനന്തപുരം എന്നിവര്‍ സംബന്ധിച്ചു. ജനറ‍ല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഫാസില്‍ ആലപ്പുഴ നന്ദിയും പറഞ്ഞു. കലാ പരിപാടികള്‍ക്ക് വിവിധ ജില്ലാ കമ്മിറ്റികള്‍ നേതൃത്വം നല്‍കി.

Most Popular