റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ വർദ്ധനവ്. സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം രണ്ട് ദശലക്ഷം കവിഞ്ഞതായി മാനവ വിഭവശേഷി മന്ത്രാലയം. കഴിഞ്ഞ വര്‍ഷാവസാനത്തോടെ സ്വദേശി ജീവനക്കാരുടെ എണ്ണം വർധിച്ചു.
കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ സ്വദേശികൾ ജോലിയെടുക്കുന്നത്.
രണ്ടാം സ്ഥാനത്ത് റിയാദും മൂന്നാം സ്ഥാനത്ത് മക്കയുമാണുള്ളത്. യഥാക്രമം 23.47 ശതമാനവും 23.2 ശതമാനവുമാണ് ഇവിടങ്ങളില്‍ ജോലിയെടുക്കുന്നവരുടെ കണക്ക്.