ദോഹ: ഖത്തറിലേക്ക് എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവ് എന്ന് റിപ്പോർട്ടുകൾ . 2022 ഏപ്രില്‍ മാസത്തില്‍ രാജ്യത്ത് 166090 സന്ദര്‍ശകരാണ് എത്തിയത് .
കൊവിഡ് കേസുകളില്‍ കുറവുണ്ടായതും യാത്ര നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതുമാണ് ഖത്തർ സന്ദർശകരുടെ എണ്ണത്തിൽ വര്ധനവുണ്ടാക്കിയത്.
സന്ദര്‍ശകരുടെ വരവില്‍ ഖത്തര്‍ വളര്‍ച്ച നേടിയത് വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വ് നല്‍കിയെന്ന് പ്ലാനിംങ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഏഷ്യയിൽല് നിന്നും ഓഷ്യാനിയയില്‍ നിന്നുമുള്ള സഞ്ചാരികളാണ് മെയ് മാസം ഏറ്റവും അധികം ഖത്തറിലെത്തിയത്. പ്ലാനിംങ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം, 29824 സന്ദര്‍ശകര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു.
മെയ് മാസത്തില്‍ യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും 25294 സന്ദര്‍ശകരാണ് ഖത്തറിലെത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, ഇതേ കാലയളവില്‍ അമേരിക്കയില്‍ നിന്നുള്ള സന്ദര്‍ശകര്‍ 8684 പേരായിരുന്നു.