ജിദ്ദ: ജിദ്ദയിലെ പാന്തേഴ്സ് ക്ലബ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഖാലിദ് ബിൻവലീദ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ കേക്ക് മുറിച്ചാണ് ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്. ക്ലബ് ഭാരവാഹികളായ കെ.എൻ.എ ലത്തീഫ്, നൗഷാദ് ബാവ, ഷാഹിദ് കളപ്പുറത്ത്, ഇൻഷാദ് കളത്തിങ്ങൽ, ഷമീർ കുഞ്ഞ, സി.പി നവാസ്, ഇംതാദ്, നിസാർ,സാം കളത്തിങ്ങൽ, അശ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.