Friday, October 7, 2022
HomeGulfസൗദി- ഇന്ത്യ വ്യാപാര ബന്ധത്തിൽ വൻ വർദ്ധനവ്

സൗദി- ഇന്ത്യ വ്യാപാര ബന്ധത്തിൽ വൻ വർദ്ധനവ്

റിയാദ്: സൗദി-ഇന്ത്യ വ്യാപാര ബന്ധത്തിൽ വന്‍ വര്‍ധനവ്. വ്യാപാരം 10,340 കോടി റിയാലായി ഉയര്‍ന്നു. ഇതോടെ സൗദിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ പങ്കാളിയായി ഇന്ത്യ മാറി. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 5410 കോടി റിയാലായിരുന്ന വ്യാപാരമാണ് ഇത്തവണ ഇരട്ടിയായി വർധിച്ചത്.

അതേസമയം സൗദി അറേബ്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളി ചൈനയാണ്. മൂന്നാം സ്ഥാനം ജപ്പാനാണ്, നാലാം സ്ഥാനം ദക്ഷിണ കൊറിയ, അഞ്ചാം സ്ഥാനം അമേരിക്ക, ആറാം സ്ഥാനം യു.എ.ഇ എന്നിങ്ങനെയാണ് ഏറ്റവും വലിയ വാണിജ്യ പങ്കാളിത്ത രാജ്യങ്ങളുടെ പട്ടിക.
സൗദി അറേബ്യയുടെ ആകെ വിദേശ വ്യാപാരത്തിന്റെ 64 ശതമാനവും പത്തു രാജ്യങ്ങളുമായിട്ടായിരുന്നു.

ആദ്യ പകുതിയില്‍ 72,040 കോടി റിയാലിന്റെ വ്യാപാരം നടന്നതായാണ് കണക്കാക്കുന്നത്. സൗദിയുടെ ഏറ്റവും വലിയ മൂന്ന് വാണിജ്യ പങ്കാളികള്‍ ഏഷ്യന്‍ രാജ്യങ്ങളായ ചൈനയും ഇന്ത്യയും ജപ്പാനുമാണ്.

Most Popular