പ്രവാസികളെ തിരിച്ചെത്തിക്കാന്‍ മാലദ്വീപിലേക്കും ദുബായിലേക്കും കപ്പലുകള്‍ പുറപ്പെട്ടു

ins shradul started to dubai

ന്യൂഡല്‍ഹി: വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി നാവികസേനയുടെ കപ്പലുകള്‍ പുറപ്പെട്ടു. മാലദ്വീപിലേക്കും ദുബായിലേക്കുമായി മൂന്ന് കപ്പലുകളാണ് പുറപ്പെട്ടത്. ഐഎന്‍എസ് ശ്രാദുല്‍ ദുബായിലേക്കും ജലാശ്വ, മഗര്‍ കപ്പലുകള്‍ മാലദ്വീപിലേക്കും തിരിച്ചു.

തീരക്കടലിലുണ്ടായിരുന്ന കപ്പലുകളെയാണ് ഇതിനായി നിയോഗിച്ചതെന്ന് നാവികസേന അറിയിച്ചു. കൊച്ചിയിലേക്കാണ് പ്രവാസികളുമായി കപ്പല്‍ എത്തിച്ചേരുക. മാലിയില്‍ നിന്ന് 700 ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനു യുദ്ധക്കപ്പലുകള്‍ അയയ്ക്കാന്‍ സന്നദ്ധമാണെന്നു കേന്ദ്ര സര്‍ക്കാരിനെ സേന നേരത്തേ അറിയിച്ചിരുന്നു. ദൗത്യത്തിനു പുറപ്പെടാനുള്ള അനുമതി കഴിഞ്ഞ ദിവസം കേന്ദ്രം നല്‍കി. വിദേശത്തുള്ളവര്‍ ഇന്ത്യയിലെത്തിയാല്‍ പരിശോധന ഉള്‍പ്പെടെ എല്ലാ തുടര്‍നടപടികളും സംസ്ഥാന ചുമതലയാണ്. എത്തിയാലുടന്‍ എല്ലാവരും ആരോഗ്യസേതു മൊബൈല്‍ ആപ്പില്‍ റജിസ്റ്റര്‍ ചെയ്യണം. 14 ദിവസം ക്വാരന്റൈന്‍ ചെയ്ത ശേഷം വീണ്ടും പരിശോധനയുണ്ടാവും. യാത്രാച്ചെലവും ക്വാരന്റൈന്‍ ചെലവും പ്രവാസികള്‍ തന്നെ വഹിക്കണം.

india send naval ships to evacuate indians stranded abroad