Monday, September 26, 2022
HomeGulfയു.​എ.​ഇ​യി​ലേ​ക്കുള്ള ടി​ക്ക​റ്റ് നിരക്ക്​ കുതിക്കുന്നു; വലഞ്ഞ് പ്രവാസികൾ

യു.​എ.​ഇ​യി​ലേ​ക്കുള്ള ടി​ക്ക​റ്റ് നിരക്ക്​ കുതിക്കുന്നു; വലഞ്ഞ് പ്രവാസികൾ

അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നു. അവധിക്കാലം അവസാനിക്കാറായതോടെയാണ് ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നത്. കൊ​ച്ചി​യി​ൽ​നി​ന്ന്​ ദു​ബൈ​യി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക്​ 1500 മു​ത​ൽ മു​ക​ളി​ലേ​ക്കാ​ണ്​ നി​ര​ക്ക്.

വേ​ന​ൽ അ​വ​ധി ക​ഴി​ഞ്ഞ്​ ആ​ഗ​സ്റ്റ്​ അ​വ​സാ​ന​ത്തോ​ടെ യു.​എ.​ഇ​യി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കും. ഈ ​സ​മ​യ​ത്ത്​ കൊ​ച്ചി​യി​ൽ​നി​ന്ന്​ ദു​ബൈ​യി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക്​ 1500 മു​ത​ൽ മു​ക​ളി​ലേ​ക്കാ​ണ്​ നി​ര​ക്ക്. എ​ന്നാ​ൽ, വ​ൺ സ്​​റ്റോ​പ്പ്​ വി​മാ​ന​ങ്ങ​ളി​ൽ 1000 ദി​ർ​ഹം മു​ത​ൽ ടി​ക്ക​റ്റ്​ ല​ഭ്യ​മാ​ണ്. നാ​ലു​പേ​ർ അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്​ ഇ​തു​വ​ഴി 2000 ദി​ർ​ഹം വ​രെ ലാ​ഭി​ക്കാ​ൻ ക​ഴി​യു​ന്നു. 10 മ​ണി​ക്കൂ​റി​ൽ അ​ധി​കം യാ​ത്ര ചെ​യ്താ​ൽ ഇ​ത്ര​യും തു​ക ലാ​ഭി​ക്കാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലാ​ണ്​ ഇ​വ​രെ ഈ ​വ​ഴി തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ൽ​നി​ന്ന്​ മ​സ്ക​ത്തി​ലേ​ക്ക്​ 600-700 ദി​ർ​ഹം മാ​ത്ര​മാ​ണ്​ ടി​ക്ക​റ്റ്. ഒ​മാ​നി​ലെ ഓ​ൺ അ​റൈ​വ​ൽ വി​സ​യു​മെ​ടു​ത്ത്​ അ​വി​ടെ​നി​ന്ന്​ ബ​സി​ൽ ദു​ബൈ​യി​ൽ എ​ത്തി​യാ​ൽ​പോ​ലും 1000 ദി​ർ​ഹ​മി​ൽ താ​ഴെ​യെ ചെ​ല​വ്​ വ​രൂ. യു.​എ.​ഇ വി​സ​യു​ള്ള​വ​ർ​ക്ക്​ 60 ദി​ർ​ഹ​മി​ന്​ ഒ​മാ​നി​ലെ ഓ​ൺ അ​റൈ​വ​ൽ വി​സ ല​ഭി​ക്കും.

55 ദി​ർ​ഹം ന​ൽ​കി​യാ​ൽ ബ​സി​ൽ ദു​ബൈ എ​ത്താം. താ​ഴ്​​ന്ന വ​രു​മാ​ന​ക്കാ​രാ​യ പ്ര​വാ​സി​ക​ളി​ൽ പ​ല​രും ഈ ​വ​ഴി​യാ​ണ്​ വ​രു​ന്ന​ത്. പ​ത്ത്​ മ​ണി​ക്കൂ​ർ അ​ധി​ക ജോ​ലി ചെ​യ്താ​ൽ 500 ദി​ർ​ഹം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ത്തു​ മ​ണി​ക്കൂ​ർ യാ​ത്ര ചെ​യ്ത്​ ഈ ​തു​ക ലാ​ഭി​ക്കാ​മെ​ന്ന​താ​ണ്​ ഇ​വ​രു​ടെ ആ​ശ​യം. ഒ​മാ​ൻ വി​സ​യെ​ടു​ത്ത്​ വ​രു​ന്ന​വ​രു​ടെ എ​ണ്ണം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വ​ർ​ധി​ച്ച​താ​യി സ്മാ​ർ​ട്ട്​ ട്രാ​വ​ൽ​സ്​ എം.​ഡി അ​ഫി അ​ഹ്​​മ​ദ്​ പ​റ​ഞ്ഞു.

Most Popular